ടുജി ലൈസന്‍സുകള്‍ റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കേണ്ടതുണ്ടോയെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നിയമോപദേശം തേടി. അറ്റോര്‍ണറി ജനറല്‍ വഹാന്‍വതിയോടാണ് പ്രധാനമന്ത്രി നിയമോപദേശം തേടിയിരിക്കുന്നത്. ഒരാഴ്‌ചക്കകം നിയമോപദേശം നല്‍കണമെന്ന് എജിയോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
ഇടപാടുമായി ബന്ധപ്പെട്ട് തന്റെ ഓഫീസിലെ ആര്‍ക്കെങ്കിലും എതിരെ നടപടി ആവശ്യമുണ്ടോ, ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നത് വരെ നിലവിലെ ചട്ടങ്ങള്‍ തന്നെ തുടര്‍ന്നാല്‍ മതിയോ എന്നിവയ്ക്കെല്ലാം നിയമോപദേശം നല്‍കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. 122 ലൈസന്‍സുകളാണ് സുപ്രീംകോടതി ടുജി വിധിയില്‍ റദ്ദാക്കിയത്.