മാരന്‍ സഹോദരന്മാര്‍ 550 കോടി തിരിമറി നടത്തിയെന്ന് കേസ്

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
മുന്‍കേന്ദ്രമന്ത്രി ദയാനിധി മാരനും സഹോദരന്‍ കലാനിധി മാരനും ടുജി സ്‌പെക്‍ട്രം കേസില്‍ 550 കോടി രൂപ കൈപ്പറ്റിയെന്ന ആരോപണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. മാരന്‍ ടെലികോം മന്ത്രിയായിരിക്കുന്ന സമയത്ത്, എയര്‍സെല്ലിന്റെ ഭൂരിപക്ഷ ഓഹരികളുടെയും ഉടമകളായ മലേഷ്യന്‍ ബിസിനസ് സ്ഥാപനം മാക്‌സിസില്‍ നിന്ന് അദ്ദേഹത്തിന്റെ ബിസിനസ് സ്ഥാപനത്തിലേക്ക് കോടികളുടെ രൂപ ഒഴുകിയെന്നതാണ് ആരോപണം.

മന്ത്രിസ്ഥാനം ദുരുപയോഗപ്പെടുത്തി ബി‌എസ്‌എല്‍‌എല്‍ കേബിളുകള്‍ സണ്‍ ടിവിയ്ക്ക് വേണ്ടി ഉപയോഗിച്ച് കോടികളുടെ നഷ്‌ടം വരുത്തിയെന്ന ആരോപണവും മാരനെതിരെയുണ്ട്. സ്വന്തം വീട്ടില്‍ ബിഎസ്എന്‍എല്ലിന്റെ 323 ടെലിഫോണ്‍ ലൈനുകള്‍ സംഘടിപ്പിച്ചതായുള്ള ആരോപണവും ഉണ്ട്.

ബി‌എസ്‌എന്‍‌എല്‍ ലൈനുകള്‍ സൌജന്യമായി സണ്‍ ടിവിയ്ക്കായി ഉപയോഗിക്കുകയും ചെയ്‌തെന്നതാണ് മറ്റൊരു ആരോപണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :