ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളില്‍ പോസ്റ്റല്‍ ബാങ്കിംഗ് സേവനം വ്യാപകമായി ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 1.5 ലക്ഷം പോസ്റ്റ് ഓഫിസുകളിലാണ് ബാങ്കിംഗ് സേവനം ലഭ്യമാക്കുന്നത്. ടെലികോം മന്ത്രി കപില്‍ സിബലാണ് ഇക്കാര്യം അറിയിച്ചത്.
ഗ്രാമങ്ങളില്‍ മോഡേണ്‍ ബാങ്കിംഗ് ലഭ്യമാക്കുന്നതോടൊപ്പം പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് വാണിജ്യവത്കരിക്കുന്നതിന്റെ കൂടി ഭാഗമാണ് ഈ തീരുമാനമെന്ന് കപില്‍ സിബല്‍ വിശദീകരിക്കുന്നു. കുറഞ്ഞ നിരക്കിലുള്ള ബാങ്കിംഗ് സേവനങ്ങള്‍ ജനങ്ങള്‍ക്ക് പോസ്റ്റല്‍ ബാങ്കിലൂടെ ലഭ്യമാവും.
പോസ്റ്റ് ഓഫിസുകളുടെ വരുമാനത്തില്‍ 11 ശതമാനം വര്‍ദ്ധനവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. 2011 മാര്‍ച്ച് 31 ലെ കണക്ക് പ്രകാരമാണിത്.