ഗൂഗിള്‍ വിട്ട് ഷ്മിറ്റ് രാഷ്ട്രീയത്തിലേക്ക്?

വാഷിംഗ്ടണ്‍| WEBDUNIA|
PRO
PRO
സൈബര്‍ ലോകത്തെ ഗൂഗിളിന്‍റെ ഇന്നുവരെയുള്ള മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച് അടുത്തുതന്നെ വിരമിക്കാനൊരുങ്ങുന്ന എറിക് ഷ്മിറ്റിന്‍റെ അടുത്ത പദ്ധതിയെന്തെന്ന് നെറ്റിസണ്മാര്‍ക്കിടയില്‍ മാത്രമല്ല ചര്‍ച്ചയായിരിക്കുന്നത്. ഈ വിഷയത്തില്‍ പ്രചരിക്കുന്ന മിത്തുകളിലൊന്ന് അദ്ദേഹത്തിന്‍റെ ഒബാമ ഭരണകൂടത്തിലേക്കുള്ള പ്രവേശനമാണ്.

രാജ്യത്തിന്‍റെ അടുത്ത വാണിജ്യസെക്രട്ടറി സ്ഥാനത്തേക്ക് ഷ്മിറ്റിനെ നിയമിക്കുമെന്ന ഊഹങ്ങളാണ് പെരുകി വളരുന്നത്. ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ആരും പ്രതികൂലമായ മറുപടികള്‍ പറയുന്നില്ലയെന്നത് സംശയത്തിന് ചില ഉറപ്പുകള്‍ നല്‍കുന്നു. കൂടാതെ ബിസിനസ്സ് ഇന്‍സൈഡെര്‍ മാസിക ഇക്കാര്യത്തില്‍ ചില മുന്നൊരുക്കങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് അനുകൂലമായ പ്രതികരണമാണ് ഇക്കാര്യത്തില്‍ ലഭിച്ചിരിക്കുന്നത്. ഷ്മിറ്റിന്‍റെ നാമനിര്‍ദ്ദേശം കാര്യമായ പ്രതിപക്ഷ എതിര്‍പ്പിന് കാരണമാകില്ലെന്ന പ്രതീക്ഷയും ഒബാമാ ഭരണകൂടത്തിനുണ്ട്. ഇങ്ങനെ സര്‍വര്‍ക്കും സ്വീകാര്യനാ‍യ ഒരാളെ കിട്ടുന്നത് എന്തുകൊണ്ടും നല്ലതാണെന്ന ചിന്ത വേറെയും.
അതേസമയം സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പരിചയസമ്പന്നനല്ല ഷ്മിറ്റെന്ന നിരീക്ഷണവും വരുന്നുണ്ട്. മറ്റ് ചിലരും ഇതേ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാണിക്കപ്പെടുന്നുണ്ടെന്നതും ശ്രദ്ധിക്കേണ്ടതാണ്. ഇതിലൊരാള്‍ ഒബാമയുടെ കാബിനറ്റില്‍ തന്നെയുള്ളയാളാണ്.

ഗൂഗിളില്‍ നിന്ന് പുറത്തുവന്ന നിരവധി പേര്‍ സര്‍ക്കാരിന്‍റെ ഉന്നതസ്ഥാനങ്ങളില്‍ കാലം കഴിച്ചുകൂട്ടുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :