നാല് എക്സിക്യുട്ടീവുകള്‍ക്ക് 59 ദശലക്ഷത്തിന്‍റെ സമ്മാനം

ബോസ്റ്റണ്‍| WEBDUNIA|
PRO
ഗൂഗിളിന്‍റെ നാല് എക്സിക്യുട്ടീവുകള്‍ക്ക് 59 ദശലക്ഷം ഡോളര്‍ ബോണസ്. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച പ്രകടനത്തിനുള്ള സമ്മാനമായാണ് 9 ദശലക്ഷം ഡോളറും 50 ദശലക്ഷത്തിന്‍റെ ഓഹരിയും നല്‍കിയിരിക്കുന്നത്.

നാലുപേരില്‍ ഇന്ത്യന്‍ വംശജനായ ചീഫ് ബിസിനസ്സ് ഓഫീസര്‍ നികേഷ് അറോറയും ഉള്‍പ്പെടുന്നു. എക്സിക്യുട്ടീവ് ബോണസ് പ്ലാന്‍ അനുസരിച്ചുള്ള 2.7 ദശലക്ഷം ഡോളറാണ് അറോറയ്ക്ക് ലഭിക്കുക. ഗൂഗിളിന്‍റെ എഞ്ചിനീയറിംഗ് ആന്‍ഡ് റിസര്‍ച്ച് വിഭാഗത്തിന്‍റെ സീനിയര്‍ വൈസ് പ്രസിഡന്‍റായ അലന്‍ യുസ്റ്റേസിനും കിട്ടും 1.8 ദശലക്ഷം ഡോളര്‍.

ഓഹരിയായി അറോറയ്ക്ക് ലഭിക്കുക 20 ദശലക്ഷം ഡോളറാണ്. അതേസമയം സ്ഥാനമൊഴിയാന്‍ പോകുന്ന ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ഏറിക് ഷിമിറ്റിനെ വെറും കൈയോടെയാണ് ഗൂഗിള്‍ വിടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :