നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കാന്‍ മാര്‍ക്കറ്റ് റെഗുലേറ്റിംഗ് സ്ഥാപനമായ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഒഫ് ഇന്ത്യ (സെബി)ക്ക് കൂടുതല്‍ അധികാരം നല്‍കാന്‍ സര്‍ക്കാര്‍.
സാമ്പത്തിക തിരിമറി നടത്തിയെന്നു ബോദ്ധ്യപ്പെടുത്തിയാല്‍ ആസ്തികള്‍ കണ്ടുകെട്ടുന്നതുള്‍പ്പെടെയുള്ള അധികാരം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി സെബി ആക്റ്റ്, സെക്യൂരിറ്റീസ് കോണ്‍ട്രാക്റ്റ്സ് റെഗുലേഷന്‍ ആക്റ്റ്, ഡിപ്പോസിറ്ററീസ് ആക്റ്റ് എന്നിവ ഭേദഗതി ചെയ്യും.
കൊല്‍ക്കത്തയിലെ ശാരദാ ഗ്രൂപ്പിനു കീഴിലുള്ള ചിട്ടിക്കമ്പനികള്‍ ആയിരക്കണക്കിനു കോടിയുടെ തട്ടിപ്പു നടത്തിയതിനെത്തുടര്‍ന്നു വന്‍ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് നടപടി. ശാരദ ഗ്രൂപ്പിനു കീഴിലെ ശാരദ റിയല്‍റ്റി ഇന്ത്യയുടെ നിക്ഷേപ പദ്ധതികള്‍ അവസാനിപ്പിക്കാന്‍ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഒഫ് ഇന്ത്യ (സെബി) ഉത്തരവു നല്‍കിയിട്ടുണ്ട്.