30 ദിവസത്തോളം ഇന്റെര്‍നെറ്റിനു സ്പീഡ് കുറയും

ന്യൂഡല്‍ഹി| WEBDUNIA|
PRO
സമുദ്രാന്തര്‍ഭാഗത്തെ കേബിള്‍ ലൈന്‍ ബന്ധമറ്റതിനാല്‍ 30 ദിവസത്തോളം ഇന്റര്‍നെറ്റ് വേഗത്തില്‍ കുറവുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. സിംഗപ്പൂരില്‍ നിന്നും ഫ്രാന്‍സിലേക്ക് നീളുന്ന പ്രാധാന കേബിളിന് ഈജിപ്ത് തീരത്തിനടുത്തുവെച്ചാണ് തകരാറ് സംഭവിച്ചിട്ടുള്ളത്.

ഇന്ത്യയടക്കം 14 രാജ്യങ്ങളുടെ നേരിട്ട് ബാധിക്കുന്ന വിഷയമാണിത്. ബിഎസ്എന്‍എല്‍ തുടങ്ങിയവ ഉപയോഗിക്കുന്നവരായിരിക്കും ഏറ്റവും കൂടുതല്‍ പ്രയാസപ്പെടുകയെന്നാണ് കേന്ദ്രമന്ത്രി കപില്‍ സിബല്‍ പറഞ്ഞു.

ഇന്റര്‍നെറ്റ് വേഗത ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളെ എങ്ങനെ ബാധിക്കുമെന്നത് പൂര്‍ണ്ണമായു അറിവായിട്ടില്ല. മൂന്ന് ട്രാഫിക റൂട്ട് കേബിള്‍ ലൈനുകളാണ് ഉപയോഗിക്കുന്നത്. അന്റ്ലാന്റിക് റൂട്ടിനു പകരം പസഫിക് റൂട്ടിലേക്ക് ട്രാഫിക് മാറ്റാന്‍ ഇന്ത്യന്‍ കമ്പനികള്‍ ഒരുങ്ങുകയാണ്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :