വിദ്യാഭ്യാസ വായ്‌പയുടെ പലിശയിളവിന് അനുവദിച്ച തുക സര്‍ക്കാര്‍ തിരിച്ചു പിടിച്ചു

തിരുവനന്തപുരം : | WEBDUNIA|
PRO
PRO
ബിപിഎല്‍ വിഭാഗത്തിന്റെ വിദ്യാഭ്യാസ വായ്‌പാ പലിശയിളവിന്‌ അനുവദിച്ച അഞ്ച് കോടി രൂപ ചെലവഴിക്കാനാനുവദിക്കാതെ സര്‍ക്കാര്‍ തിരിച്ചുപിടിച്ചു. കഴിഞ്ഞ ബുധനാഴ്‌ചയാണ്‌ തുക അനുവദിച്ചത്‌. ഇന്നലെ തിരിച്ചുപിടിക്കുകയും ചെയ്‌തു.

2012 ലെ ബജറ്റില്‍ പ്രഖ്യാപിച്ച തുകയാണ്‌ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ നാലുദിവസം മാത്രം ശേഷിക്കെ അനുവദിച്ചത്‌. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഒരു ദിവസം ശേഷിക്കെ തുക പിന്‍വലിക്കുകയും ചെയ്‌തത്‌.
2004 മുതല്‍ 2009 വരെയുള്ള വിദ്യാഭ്യാസ വായ്‌പകള്‍ക്കാണ്‌ കഴിഞ്ഞ ബജറ്റില്‍ പലിശയിളവ്‌ അനുവദിച്ചത്‌. ഇതിനുളള തുക കഴിഞ്ഞ ബുധനാഴ്‌ചയാണ്‌ സര്‍ക്കാര്‍ നല്‍കിയത്‌.

തുക വിതരണം ചെയ്യാനുള്ള തിരക്കിട്ട പ്രവര്‍ത്തനങ്ങള്‍ ജില്ലാ പ്ലാനിംഗ് ഓഫീസുകള്‍ മുഖേന നടക്കുകയും ചെയ്‌തു. ഇതനുസരിച്ച്‌ 14 ജില്ലകളിലും ബില്ല്‌ തയ്യാറാക്കി ട്രഷറിയില്‍ മാറാന്‍ ശ്രമിക്കവെ ഇന്നലെ ഉച്ചയോടെയാണ്‌ തുക ചെലവഴിക്കരുതെന്ന്‌ ഉത്തരവിറക്കിയത്‌. ഓരോ ജില്ലകള്‍ക്കും 30 മുതല്‍ 40 ലക്ഷം വരെയാണ്‌ അനുവദിച്ചിരുന്നത്‌. ഉത്തരവ്‌ ഇന്നലെ പകല്‍ പന്ത്രണ്ടോടെ ജില്ലാ പ്ലാനിംഗ് ഓഫീസുകളിലെത്തുമ്പോഴേക്കും പത്തനംതിട്ട ജില്ലയില്‍ ബില്ല്‌ ട്രഷറിയിലെത്തിച്ചിരുന്നു. ഇതേത്തുടര്‍ന്ന്‌ ട്രഷറിയില്‍നിന്ന്‌ ബില്ല്‌ തിരിച്ചെടുക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :