വിസ്മയക്കാഴ്ചയായി തൃപ്പൂണിത്തുറ പാരഡൈസ്റോഡില് നാല്‍പതുനിലകളില്‍ ചോയ്സ് പാരഡൈസ് പാര്‍പ്പിട സമുച്ചയം. 450 അടി ഉയരത്തില്‍ ഏറ്റവും മുളകില്‍ ഹെലിപ്പാഡുമായി ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ഉയരമുള്ള ഈ കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിച്ചിരിക്കുന്നത് കൊച്ചിയിലെ ചോയ്സ് ഗ്രൂപ്പാണ്. 2.75 ഏക്കറില്‍ 2,50,000 ചതുരശ്ര അടിയില്‍ അഞ്ചു വര്‍ഷം കൊണ്ട് പണി പൂര്‍ത്തീകരിച്ച കെട്ടിടത്തില്‍ 132 അപ്പാര്‍ട്ടുമെന്റുകളാണ് ഉളളത്.
കെട്ടിടത്തിന്‍െറ മുഴുവന്‍ നിലയിലും ലിഫ്ടില്‍ എത്താം നാല്‍പ്പതാം നിലയില്‍ എത്താന്‍ 40 സെക്കന്റ് മാത്രം മതിയാകും. കോഴിക്കോട് സ്വദേശി ജോണി കൈനടിയുടേതാണ് രൂപകല്പന. ബുര്‍ജ് ഖലീഫയുടെയും എമിറേറ്റ്സ് ടവേഴ്സിന്െറയും ശില്പികളില് ഒരാളായ മലയാളി ഹാഷിം പറക്കാടിനായിരുന്നു നിര്‍മാണത്തിന്‍െറ മേല്‍നോട്ടം.
റിക്റ്റര്‍ സ്കെയിലില്‍ 7.2 വരെയുള്ള ഭൂചലനത്തെ അതിജീവിക്കാന്‍ ശേഷിയുള്ള തരത്തിലാണ് കെട്ടിടത്തിന്‍െറ നിര്‍മാണം. 18 മീറ്റര്‍ ആഴത്തിലാണ് കെട്ടിടത്തിന്െറഅടിത്തറ നിലനില്‍ക്കുന്നത്.