കൊച്ചി|
WEBDUNIA|
Last Modified ബുധന്‍, 1 ഫെബ്രുവരി 2012 (15:30 IST)
നഴ്സുമാര്‍ സമരം നടത്തുന്ന ലേക്‍ഷോര്‍ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി. സമരം മൂലം രോഗികള്‍ക്കും ജീവനക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാവില്ലെന്ന് ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
നഴ്സുമാരുടെ സമരം തുടരുന്ന സാഹചര്യത്തില്‍ ലേക്‍ഷോര്‍ മാനേജുമെന്‍റ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ ഉത്തരവ്.
സമരം നടത്തിയ അമ്പത് നഴ്സുമാരെ മാനേജുമെന്‍റ് കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു. ഇവര്‍ക്ക് പകരം പുതിയ നഴ്സുമാരെ നിയമിക്കുകയും അവരുടെ സംരക്ഷണത്തിനായി പൊലീസ് സഹായം തേടുകയും ചെയ്തിരുന്നു.