കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ വിമാനം ഇന്ധനം കിട്ടാത്തതിനേ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ കുടുങ്ങി. കൊച്ചി-ബാംഗ്ലൂര്‍ വിമാനമാണ് ഇന്ധനമില്ലാത്തതിനാല്‍ യാത്ര മുടക്കിയത്.
കുടിശിക നല്‍കാത്തതിനാലാണ് എണ്ണ കമ്പനികള്‍ കിംഗ്ഫിഷറിന് ഇന്ധനം നല്‍കാതിരുന്നത്. അഗത്തിയില്‍ നിന്ന് നെടുമ്പാശേരിയിലെത്തി, അവിടെ നിന്ന് ബാംഗ്ലൂരിലേക്ക് പോകേണ്ടിയിരുന്ന വിമാനമായിരുന്നു ഇത്. അഗത്തിയില്‍ നിന്ന് കൊച്ചിയിലെത്താനുള്ള ഇന്ധനം മാത്രമേ വിമാനത്തിലുണ്ടായിരുന്നുള്ളു.
തുടര്‍ന്ന് വിമാനത്തിലെ ഏതാനും യാത്രക്കാരെ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ കയറ്റിവിട്ടു. ബാക്കിയുള്ളവര്‍ക്ക് ടിക്കറ്റ് തുക തിരിച്ചുനല്‍കുകയായിരുന്നു.