കൊച്ചി മെട്രോ:ഏറ്റെടുക്കുന്ന സ്ഥലത്തിന് സെന്റിന് 52 ലക്ഷം

PRO
PRO


ഉടമകളില്‍ നിന്നും സമ്മതപത്രം ഒപ്പിട്ടു ലഭിക്കുന്ന മുറയ്‌ക്ക് 80 ശതമാനം വില നല്‍കി സ്‌ഥലം ഏറ്റെടുക്കും. കെട്ടിടങ്ങള്‍ ഒഴിഞ്ഞു കൊടുക്കാന്‍ നാലു മാസം സമയം അനുവദിച്ചിട്ടുണ്ട്. കെട്ടിടങ്ങള്‍ ഒഴിയുന്ന മുറയ്‌ക്ക് പൊളിച്ചു നീക്കല്‍ ആരംഭിക്കും. മെട്രോ മുന്നൊരുക്കങ്ങള്‍ക്ക്‌ കരാറെടുത്തിരിക്കുന്ന ഡല്‍ഹി മെട്രോറെയില്‍ കോര്‍പ്പറേഷനാണ്‌ ആധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി കെട്ടിടങ്ങള്‍ പൊളിക്കുക.

ബാനര്‍ജി റോഡും എം.ജി റോഡും 22 മീറ്റര്‍ വീതിയിലും ജോസ്‌ ജംഗ്‌ഷന്‍ - സൗത്ത്‌ റെയില്‍വെ സ്‌റ്റേഷന്‍ റോഡ്‌ 18 മീറ്റര്‍ വീതിയിലും വികസിപ്പിക്കുന്നതിനാണ്‌ സ്‌ഥലം ഏറ്റെടുക്കുന്നത്‌. ബാനര്‍ജി റോഡില്‍ 56.25 സെന്റ്‌ സ്‌ഥലവും എം.ജി റോഡില്‍ 9 സെന്റ്‌ സ്‌ഥലവും സൗത്തില്‍ 37.5 സെന്റ്‌ സ്‌ഥലവുമാണ്‌ റോഡ്‌ വീതി കൂട്ടുന്നതിനായി ഏറ്റെടുക്കുന്നത്‌. ഈ ഭാഗങ്ങളില്‍ പൊളിച്ചു നീക്കേണ്ട കെട്ടിടഭാഗങ്ങളുടെ വില നിര്‍ണയം പൊതുമരാമത്ത്‌ വകുപ്പ്‌ പൂര്‍ത്തീകരിച്ചിരുന്നു. ഈ വിലയും കളക്‌ടര്‍ ഉടമകളെ അറിയിച്ചു. 10,000 രൂപ മുതല്‍ 2.89 കോടി രൂപ വരെയാണ്‌ കെട്ടിടങ്ങള്‍ക്ക്‌ വില നിര്‍ണയം നടത്തിയിരിക്കുന്നത്‌. ചതുരശ്ര അടിക്ക്‌ ശരാശരി ആയിരം രൂപ വരെ ലഭിക്കുന്നതാണ്‌ ഈ വില നിര്‍ണയം. വിലനിര്‍ണയത്തില്‍ കാലപ്പഴക്കം പരിഗണിച്ചിട്ടില്ല.

ബാനര്‍ജി റോഡില്‍ 47 കടകളെയാണ്‌ ഏറ്റെടുക്കുന്നത്. ഇതില്‍ 15 കെട്ടിടങ്ങള്‍ പൂര്‍ണമായും 13 കെട്ടിടങ്ങള്‍ ഭാഗികമായും ഉള്‍പ്പെടുന്നു. എം.ജി റോഡില്‍ 14 കെട്ടിടങ്ങള്‍ ഭാഗികമായി നീക്കം ചെയ്യേണ്ടി വരും. 33 സ്‌ഥലമുടകളാണ്‌ എം.ജി റോഡിലുള്ളത്‌. സൗത്തില്‍ 43 സ്‌ഥലമുടമകളാണുള്ളത്‌. സ്‌ഥലം വിട്ടു നല്‍കുന്നവര്‍ക്ക്‌ അവശേഷിക്കുന്ന ഭാഗത്ത്‌ കെട്ടിടം പുതുക്കിപ്പണിയുന്നതിന്‌ തറവിസ്‌തീര്‍ണാനുപാതത്തില്‍ ഇളവു നല്‍കുന്നതിന്‌ സര്‍ക്കാരിന്‌ ശുപാര്‍ശ നല്‍കുമെന്ന്‌ കലക്‌ടര്‍ പറഞ്ഞു. രജിസ്‌ട്രേഷന്‍, സ്‌റ്റാമ്പ്‌ ഡ്യൂട്ടി നിരക്കുകളില്‍ ഇളവ്‌ ലഭിക്കണമെന്ന ആവശ്യവും സര്‍ക്കാരിന്‌ സമര്‍പ്പിക്കും.

കൊച്ചി| WEBDUNIA|
മെട്രോ റെയിലിന്‌ മുന്നോടിയായി നഗരത്തിലെ പ്രധാന റോഡുകളുടെ വീതി കൂട്ടുന്നതിനായി ഏറ്റെടുക്കുന്ന സ്‌ഥലത്തിന്‌ സെന്റിന്‌ 52 ലക്ഷം രൂപ വീതം നല്‍കാന്‍ തീരുമാനമായി. എറണാകുളം ഗസ്‌റ്റ് ഹൗസില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ജില്ലാ കലക്‌ടര്‍ പി.ഐ ഷെയ്‌ക്ക് പരീത്‌ മുന്നോട്ടു വച്ച നിര്‍ദേശം സ്‌ഥലമുടമകള്‍ അംഗീകരിക്കുകയായിരുന്നു. ഒരു കോടി രൂപയാണ് ആദ്യമേ സ്ഥലം ഉടമകള്‍ ആ‍വശ്യപ്പെട്ടത്. ഇത് അംഗീകരിക്കാനാവില്ലെന്ന് ഭരണകൂടം അറിയിച്ചിരുന്നു. പിന്നിട് കലക്‍ടര്‍ മുന്നോട്ടു വെച്ച നിര്‍ദ്ദേശം സ്ഥലമുടമകള്‍ അംഗീകരിക്കുകയായിരുന്നു.

തര്‍ക്കങ്ങളില്ലാതെ സ്‌ഥലം ഏറ്റെടുക്കാനായത്‌ വലിയ നേട്ടമാണെന്ന്‌ കലക്‌ടര്‍ പറഞ്ഞു. പൊളിച്ചു മാറ്റുന്ന കെട്ടിടങ്ങള്‍ക്ക്‌ പൊതുമരാമത്ത്‌ നിശ്‌ചയിച്ചിട്ടുള്ള നിരക്കില്‍ നഷ്‌ടപരിഹാരം നല്‍കും.ജോലി നഷ്ടപ്പെടുന്നവരുടെ പ്രശ്നങ്ങളും അനുഭാവപൂര്‍വം പരിഗണിക്കും. പൂര്‍ണസമ്മതത്തോടെയാണ്‌ സ്‌ഥലം വിട്ടു നല്‍കുന്നതെന്ന്‌ സ്‌ഥലമുടകളെ പ്രതിനിധീകരിച്ച്‌ യോഗത്തില്‍ സംസാരിച്ച അഡ്വ. മജ്‌നു കോമത്ത്‌ പറഞ്ഞു.
സ്ഥലം ഏറ്റെടുക്കല്‍ മൂലം ജീവിതോപാധി നഷ്‌ടപ്പെടുന്നവര്‍ക്ക്‌ പുനരധിവാസത്തിന്‌ പ്രത്യേക പദ്ധതി തയാറാക്കി സര്‍ക്കാരിന്‌ സമര്‍പ്പിക്കുമെന്നും കളക്‌ടര്‍ പറഞ്ഞു. യോഗത്തില്‍ ഡപ്യൂട്ടി കലക്‌ടര്‍ കെ.പി. മോഹന്‍ദാസ്‌ പിള്ള, ലെയ്‌സണ്‍ ഓഫീസര്‍ ഇട്ടിമാണി ജോര്‍ജ്‌ എന്നിവരും പങ്കെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :