1. വാര്‍ത്താലോകം
  2. ധനകാര്യം
  3. ഓഹരി വിപണി
  4. share market, sensex, rupa

ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു, രൂപയ്ക്ക് തളര്‍ച്ച തന്നെ

ഓഹരി വിപണി
ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 223 പോയന്റ് ഇടിഞ്ഞ് 25428ലും നിഫ്റ്റി 74 പോയന്റ് താഴ്ന്ന് 7737ലുമെത്തി.

112 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 369 ഓഹരികള്‍ നഷ്ടത്തിലുമാണ്. വേദാന്ത, ടാറ്റ സ്റ്റീല്‍, ആക്‌സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ നഷ്ടത്തിലും ഇന്‍ഫോസിസ്, ടിസിഎസ്, ഹീറോ മോട്ടോഴ്‌സ് തുടങ്ങിയവ നേട്ടത്തിലുമാണ്.

രൂപയുടെ മൂല്യത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നഷ്ടമുണ്ടായി. 14 പൈസ നഷ്ടത്തില്‍ 66.02 ആണ് ഡോളറിനെതിരെ രൂപയുടെ മൂല്യം.
About Writer
VISHNU N L