അദാനി ഗ്രൂപ്പിന് തിരിച്ചടി, മൂന്ന് വിദേശ കമ്പനികളുടെ 43,500 കോടിയുടെ ഓഹരികൾ മരവിപ്പിച്ചു

അഭിറാം മനോഹർ| Last Modified തിങ്കള്‍, 14 ജൂണ്‍ 2021 (12:49 IST)
രാജ്യത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പായ അദാനി ഗ്രൂപ്പിന് വൻ തിരിച്ചടി. അദാനി ഗ്രൂപ്പിൽ നിക്ഷേപമുള്ള മൂന്ന് വിദേശകമ്പനികളുടെ ഓഹരികൾ നാഷണൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ് മരവിപ്പിച്ചതായാണ് റിപ്പോർട്ട്. 43,500 കോടിയുടെ ഓ‌ഹരികളാണ് മരവിപ്പിച്ചത്. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് നടപടി.

അദാനി ഗ്രൂപ്പിൽ നിക്ഷേപമുള്ള ആൽബുല ഇൻവെസ്റ്റ്‌മെന്റ്,ക്രെസ്റ്റ ഫണ്ട്. എ‌പിഎംഎസ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് എന്നിവയുടെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. അദാനി എന്റർ‌പ്രൈസസ്,അദാനി ഗ്രീൻ എനർജി,അദാനി ട്രാൻസ്‌മിഷൻ,അദാനി ടോട്ടൽ ഗ്യാസ് എന്നിവയിലാണ് ഈ കമ്പനികൾ നിക്ഷേപം നടത്തിയിരുന്നത്. അതേസമയം നിക്ഷേപം മരവിപ്പിക്കാനുള്ള കാരണം വ്യക്തമല്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :