1. വാര്‍ത്താലോകം
  2. ധനകാര്യം
  3. ഓഹരി വിപണി
  4. Sensex dips 427 points nifty below 17650

നാല് ദിവസത്തിനിടെ നിക്ഷേപകർക്ക് നഷ്ടമായത് എട്ടുലക്ഷം കോടി

സെൻസെക്‌സ്
തുടർച്ചയായ നാലാം ദിവസവും വിപണിയിൽ നഷ്ടം. നാലു ശതമാനത്തിലേറെ തിരുത്തലാണ് കഴിഞ്ഞ നാല് ദിവസങ്ങളിലുണ്ടായത്. നിക്ഷേപകർക്ക് ഇക്കാലയളവിൽ എട്ടുലക്ഷം കോടി രൂപയാണ് നഷ്ടമായത്.
 
ആഗോള തലത്തില്‍, പ്രത്യേകിച്ച് യുഎസ് വിപണിയിലുണ്ടായ തകര്‍ച്ചയാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. തുടർച്ചയായ അഞ്ചാം ദിവസവും യുഎസ് സൂചികകളിൽ തകർച്ച രേഖപ്പെടുത്തി.കടപ്പത്ര ആദായത്തിലെ വര്‍ധനവും യുഎസ് ഫെഡ് റിസര്‍വ് നിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളുമാണ് വിപണിയെ ബാധിച്ചത്. 
 
യുഎസ് കേന്ദ്ര ബാങ്കിനുപുറമെ റിസര്‍വ് ബാങ്കും ല്വിക്വിഡിറ്റിയില്‍ ഇടപെട്ടേക്കുമെന്ന സൂചനകളും പുറത്തുവന്നതോടെയാണ് വിദേശനിക്ഷേപകർ വൻതോ‌തിൽ വിറ്റഴിച്ചു.സെന്‍സെക്‌സ് 427 പോയന്റ് താഴ്ന്ന് 59,037 നിലവാരത്തിലേയ്‌ക്കെത്തി. നിഫ്റ്റിയാകട്ടെ 110 പോയന്റ് നഷ്ടത്തില്‍ 17,647ലുമാണ് ക്ലോസ് ചെയ്തത്.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
പാർട്ടി സമ്മേളനത്തിന് മൂക്കയറിട്ട് ഹൈക്കോടതി: കാസർകോട് 50 പേരിൽ കൂടുതലുള്ള സമ്മേളനങ്ങൾക്ക് വിലക്ക്