സെൻസെക്‌സിൽ 598 പോയിന്റിന്റെ നഷ്ടം, നിഫ്റ്റി 15,100ന് താഴെ ക്ലോസ് ചെയ്‌തു

അഭിറാം മനോഹർ| Last Modified വ്യാഴം, 4 മാര്‍ച്ച് 2021 (16:02 IST)
മൂന്ന് ദിവസത്തെ കുതിപ്പിനൊടുവിൽ ഓഹരിസൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്‌തു. സെൻസെക്‌സ് 598.57 പോയന്റ് താഴ്ന്ന് 10,846.08ലും നിഫ്റ്റി 164.80 പോയന്റ് നഷ്ടത്തിൽ 15,080.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഇന്ന് 1580 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1350 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 183 ഓഹരികൾക്ക് മാറ്റമില്ല.ലോഹ വിഭാഗം ഓഹരികളിലെ വില്പന സമ്മർദമാണ് സൂചികകളെ ബാധിച്ചത്.ജെഎസ്ഡബ്ല്യു സ്റ്റീൽ, ഹിൻഡാൽകോ, എച്ച്ഡിഎഫ്‌സി, ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :