സെൻസെക്‌സിന് ഇന്ന് നഷ്ടം 1,939 പോയിന്റ്, നിഫ്‌റ്റി 14,550ന് താഴെ ക്ലോസ് ചെയ്‌തു

അഭിറാം മനോഹർ| Last Modified വെള്ളി, 26 ഫെബ്രുവരി 2021 (17:44 IST)
ഒമ്പതുമാസത്തിനിടെയുള്ള ഏറ്റവും വലിയ ഒരുദിവസത്തെ ഇടിവ് രേഖപ്പെടുത്തി ഓഹരിവിപണി. സെൻസെക്‌സ് ഒറ്റ ദിവസം കൊണ്ട് 1,939 പോയിന്റ് താഴ്‌ന്ന് 49,099 നിലവാരത്തിലേക്കെത്തി. നിഫ്‌റ്റി 568 പോയന്റ് നഷ്ടത്തിൽ 14,529.15 പോയിന്റിലേക്കെത്തി.

ഒരുസമയം വിപണി 2,148 പോയിന്റ് താഴെ വരെ പോയിരുന്നു.നിഫ്റ്റി 14,500നുതാഴെയുമെത്തി. വിപണി കുത്തനെ ഇടിഞ്ഞപ്പോൾ നിക്ഷേപകർക്ക് അഞ്ചുലക്ഷംകോടിയോളം രൂപയാണ് നഷ്ടമായത്.യുഎസ് ട്രഷറി യീൽഡിലെ അപ്രതീക്ഷിത വർധനയാണ് ആഗോളതലത്തിൽ വിപണിയെ ബാധിച്ചത്. ഏഷ്യൻ വിപണികളിൽ ഇത് പ്രതിഫലിച്ചു.

ബാങ്ക്, ധനകാര്യ ഓഹരികളാണ് നഷ്ടത്തിൽ മുന്നിൽ. പൊതു-സ്വകാര്യ ബാങ്ക് സൂചികകളും തകർച്ചയിൽപ്പെട്ടു. അഞ്ച് ശതമാനമാണ് ഈ സൂചികകളിലെ നഷ്ടം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :