സെൻസെക്‌സ് 750 പോയിന്റ് നേട്ടത്തിൽ ക്ലോസ് ചെയ്‌തു, നിഫ്‌റ്റി 14,750ന് മുകളിലെത്തി

അഭിറാം അനോഹർ| Last Modified തിങ്കള്‍, 1 മാര്‍ച്ച് 2021 (17:04 IST)
മുൻവ്യാപരദിനങ്ങളിൽ നിന്നുള്ള നഷ്ടങ്ങളിൽ നിന്നും തിരിച്ചുവരവ് നടത്തി ഓഹരി വിപണി. രാജ്യത്തെ ജിഡി‌പിയിൽ ഉയർച്ച രേഖപ്പെടുത്തിയതാണ് ഓഹരി സൂചികകളിൽ ഇന്ന് പ്രതിഫലിച്ചത്.

സെൻസെക്‌സ് 749.85 പോയന്റ് നേട്ടത്തിൽ 49,849.84ലിലും നിഫ്റ്റി 232.30 പോയന്റ് ഉയർന്ന് 14,761.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1921 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1093 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 189 ഓഹരികൾക്ക് മാറ്റമില്ല. പൊതുമേഖല ബാങ്ക് സൂചികകൾ മാത്രമാണ് നഷ്ടം രേഖപ്പെടുത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :