സെൻസെക്‌സിൽ 1,148 പോയിന്റ് നേട്ടം, നിഫ്‌റ്റി 15,200ന് മുകളിൽ ക്ലോസ് ചെയ്‌തു

മുംബൈ| അഭിറാം മനോഹർ| Last Modified ബുധന്‍, 3 മാര്‍ച്ച് 2021 (16:39 IST)
മുംബൈ: ഓഹരിവിപണിയിൽ തുടർച്ചയായ മൂന്നാം ദിവസവും നേട്ടമുണ്ടാക്കിയതോടെ സെൻസെക്‌സ് വീണ്ടും 51,000 കടന്നു. ലോഹം,ധനകാര്യം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് വിപണിയുടെ റാലിക്ക് പിന്നിലുള്ളത്.

സാമ്പത്തികമേഖലയുടെ ഉണർവും ആഗോളതലത്തിൽ ബോണ്ട് ആദായം സ്ഥിരതയാർജിച്ചതും വിപണിയെ സ്വാധീനിച്ചു. ഇടിഞ്ഞു നിന്ന മാർക്കറ്റിൽ നിക്ഷേപകർ കൂട്ടമായി ഓഹരികൾ വാങ്ങിക്കൂട്ടിയതും വിപണിയുടെ കുതിപ്പിന് കാരണമായി. സെൻസെക്‌സ് 1,147.76 പോയന്റ് നേട്ടത്തിൽ 51,444.65ലും നിഫ്റ്റി 326.50 പോയന്റ് ഉയർന്ന് 15,245.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1800 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1142 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 175 ഓഹരികൾക്ക് മാറ്റമില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :