അഭിറാം മനോഹർ|
Last Modified ചൊവ്വ, 15 നവംബര്‍ 2022 (19:32 IST)
ചാഞ്ചാട്ടത്തിനൊടുവിൽ സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു.സെന്‍സെക്‌സ് 248.84 പോയന്റ് ഉയര്‍ന്ന് 61,872.99ലും നിഫ്റ്റി 74.20 പോയന്റ് നേട്ടത്തില്‍ 18,403ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
രാജ്യത്തെ പണപ്പെരുപ്പ നിരക്കിൽ കുറവ് രേഖപ്പെടുത്തിയതാണ് നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തിയത്. ആഗോളവിപണിയിൽ എണ്ണവില ബാരലിന് 92 ഡോളർ നിലവാരത്തിലേയ്ക്ക് താഴ്ന്നതും വിപണിയെ ബാധിച്ചു.വിദേശനിക്ഷേപകരുടെ തിരിച്ചുവരവും വിപണിക്ക് കരുത്ത് പകർന്നു.
പവര്‍ഗ്രിഡ് കോര്‍പ്, ഒഎന്‍ജിസി, ഐസിഐസിഐ ബാങ്ക്,ഭാരതി എയർടെൽ എന്നീ ഓഹരികൾ നേട്ടമുണ്ടാക്കി. സെക്ടറൽ സൂചികകളിൽ നിഫ്റ്റി ഓട്ടോ,ഓയിൽ ആൻഡ് ഗ്യാസ്,ബാങ്ക് എന്നിവ 0.5-1 ശതമാനം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾക്ക് നേട്ടമുണ്ടാക്കാനായില്ല.