അഭിറാം മനോഹർ|
Last Modified തിങ്കള്‍, 14 നവംബര്‍ 2022 (21:07 IST)
ലോകമെങ്ങും ക്രിപ്റ്റോ തരംഗം അടിച്ചിരുന്ന സമയത്ത് ക്രിപ്റ്റോ കറൻസി ലോകത്തിൻ്റെ ചക്രവർത്തിയെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന വ്യക്തിയാണ് എഫ്ടിഎക്സ് സഹസ്ഥാപകനായ
സാം ബാങ്ക്മാൻ ഫ്രൈഡ്. കമ്പനിയുടെ നല്ല സമയത്ത് 2600 കോടി ഡോളറിലേറെയായിരുന്നു സാമിൻ്റെ സമ്പാദ്യം. ഇക്കഴിഞ്ഞ ആഴ്ച പോലും 1600 കോടി ഡോളർ സമ്പാദ്യമുണ്ടായിരുന്ന സാം
പാപ്പർ ഹർജിയ്ക്ക് ഫയൽ ചെയ്ത വാർത്ത ഞെട്ടലോടെയാണ് ടെക് ലോകം കേൾക്കുന്നത്.
സാമിൻ്റെ സമ്പാദ്യത്തിൻ്റെ 94 ശതമാനവും നഷ്ടമായതായുള്ള കണക്ക് ക്രിപ്റ്റോ ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.ക്രിപ്റ്റോ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക ദുരന്തമെന്നാണ് പാശ്ചാത്യമാധ്യമങ്ങൾ ഇതിനെ വിശേഷിപ്പിക്കുന്നത്. കമ്പനി പ്രതിസന്ധിയിലേക്ക് നീങ്ങിയതോടെ
ക്രിപ്‌റ്റോ ടോക്കണ്‍ എഫ്ടിടി നിക്ഷേപകരെല്ലാം പിന്‍വലിക്കാന്‍ തുടങ്ങിയിരുന്നു. ഇതോടെ എഫ്ടിടിയുടെ മൂല്യം 72 ശതമാനം ഇടിഞ്ഞിരുന്നു.
1992ൽ ഒരു അക്കാദമിക് കുടുംബത്തിലാണ്
ബാങ്ക്മാൻ ഫ്രൈഡ് ജനിച്ചത്. സാമിൻ്റെ മാതാപിതാക്കൾ സ്റ്റാൻഫോർഡ് ലോ സ്കൂളിലെ പ്രൊഫസർമാരായിരുന്നു. 2014ൽ എംഐടിയിൽ നിന്ന് ഭൗതിക ശാസ്ത്രത്തിൽ മേജറും പ്രായപൂർത്തിയാകും മുൻപ് ഗണിതശാസ്ത്രത്തിൽ ബിരുദവും സാം നേടിയിട്ടുണ്ട്.