വരാനിരിക്കുന്നത് സാമ്പത്തികമാന്ദ്യമോ? ഫെഡ് റിസർവിന് പിന്നാലെ പലിശനിരക്ക് ഉയർത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്

അഭിറാം മനോഹർ| Last Modified വെള്ളി, 4 നവം‌ബര്‍ 2022 (15:14 IST)
പണപ്പെരുപ്പം മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ അതിശക്തമായ നടപടികളുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. പലിശനിരക്ക് നിലവിലെ 2.25 ശതമാനത്തിൽ നിന്നും ഒറ്റയടിക്ക് 3 ശതമാനമാക്കി ഉയർത്തി. 1989ന് ശേഷമുള്ള ഏറ്റവും ഉയർന്നപലിശനിരക്കാണിത്.

ബ്രിട്ടനിൽ പണപ്പെരുപ്പം 40 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. പലിശനിരക്കിലെ വർധന മോർഗേജ് നിരക്കുകളെയും ബാങ്ക് ലോൺ പലിശയേയും ക്രെഡിറ്റ് കാർഡ് പേമെൻ്റുകളെയും കാർ ലോണിനെയുമെല്ലാം നേരിട്ട് ബാധിക്കും. ബാങ്ക് ഓഫ് ഇംഗ്ലണ്ടിൻ്റെ തീരുമാനത്തിന് പിന്നാലെ ഡോളറിനെതിരായ പൗണ്ടിൻ്റെ മൂല്യം കുത്തനെ ഇടിഞ്ഞു. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ നികുതി വർധന ഉൾപ്പടെ ശക്തമായ നടപടികളുണ്ടാകുമെന്ന് ട്രഷറിയുടെ മുന്നറിയിപ്പ് നിലനിൽക്കെയാണ് പലിശനിരക്കിലെ ഈ അപ്രതീക്ഷിത വർധന.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :