അനുബന്ധ വാര്‍ത്തകള്‍
- നിഫ്റ്റി സർവകാല റെക്കോഡിൽ, 17,000 കടന്നു: സെൻസെക്‌സ് 663 പോയന്റ് നേട്ടത്തിൽ ക്ലോസ് ചെയ്‌തു
- സെൻസെക്‌സ് വീണ്ടും 56,000ത്തിന് മുകളിൽ, മിഡ്,സ്‌മോൾ ക്യാപുകളിലും നേട്ടം
- ആഗോള സമ്മർദ്ദം: വിപണികൾ നേട്ടമില്ലാതെ ക്ലോസ് ചെയ്‌തു
- ആഗോള സമ്മർദ്ദം: വിപണികൾ നേട്ടമില്ലാതെ ക്ലോസ് ചെയ്‌തു
- ചാഞ്ചാട്ടത്തിനൊടുവിൽ നേട്ടമില്ലാതെ സൂചികകൾ ക്ലോസ് ചെയ്‌തു, അദാനി പോർട്സ് 4 ശതമാനം ഉയർന്നു
കുതിപ്പ് തുടർന്ന് ഓഹരിസൂചികകൾ: നിഫ്റ്റി 17,200ന് മുകളിൽ ക്ലോസ് ചെയ്‌തു
ഒരുദിവസത്തെ ഇടവേളക്കുശേഷം പ്രതാപം തിരിച്ചുപിടിച്ച് ഓഹരി സൂചികകൾ.ഐടി, എഫ്എംസിജി ഓഹരികളുടെ കരുത്തിൽ നിഫ്റ്റി 17,200ന് മുകളിൽ ക്ലോസ്‌ചെയ്തു. അനുകൂലമായ സാമ്പത്തിക സൂചകങ്ങളും വിദേശ നിക്ഷേപകരുടെ സാന്നിധ്യവുമാണ് വിപണിയെ മുന്നോട്ടു ചലിപ്പിച്ചത്.
സെൻസെക്‌സ് 514.33 പോയന്റ് ഉയർന്ന് 57,852.54ലും നിഫ്റ്റി 157.90 പോയന്റ് ഉയർന്ന് 17,234.20ലുമെത്തി. ഓട്ടോ, പൊതുമേഖല ബാങ്ക് സൂചികകൾ ഒഴികെയുള്ളവ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടി, ഫാർമ സൂചികകൾ ഒരുശതമാനംവീതം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ 0.5 ശതമാനവും നേട്ടമുണ്ടാക്കി.