ആഗോള സമ്മർദ്ദം: വിപണികൾ നേട്ടമില്ലാതെ ക്ലോസ് ചെയ്‌തു

അഭിറാം മനോഹർ| Last Modified വ്യാഴം, 26 ഓഗസ്റ്റ് 2021 (17:04 IST)
കാര്യമായ നേട്ടങ്ങളില്ലാതെ ഓഹരിസൂചികകൾ ക്ലോസ് ചെയ്‌തു.സെൻസെക്‌സ് 4.89 പോയന്റ് ഉയർന്ന് 55,949.10ലും നിഫ്റ്റി 2.20 പോയന്റ് നേട്ടത്തിൽ 16,636.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ചൈനയും യുഎസും തമ്മിലുള്ള പുതിയ പിരിമുറക്കുവും ഡെൽറ്റ വകഭേദത്തിന്റെ വ്യാപനവും നേട്ടത്തിന് തടയിട്ടു. ബ്രിട്ടാനിയ, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്‌സ്, എച്ച്ഡിഎഫ്‌സി ലൈഫ്, ബിപിസിഎൽ, റിലയൻസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

മെറ്റൽ സൂചികകൾ ഒരുശതമാനത്തിലേറെ നഷ്ടത്തിലാണ് ക്ലോസ് ചെയ്‌തത്.ഫ്എംസിജി, ഓയിൽ ആൻഡ് ഗ്യാസ്, പവർ സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്‌തു. ബിഎസ്ഇ മിഡ്‌ക്യാപ്,സ്മോൾ ക്യാപ് സൂചികകളും നേട്ടം നിലനിർത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :