ചാഞ്ചാട്ടത്തിനൊടുവിൽ നേട്ടമില്ലാതെ സൂചികകൾ ക്ലോസ് ചെയ്‌തു, അദാനി പോർട്‌സ് 4 ശതമാനം ഉയർന്നു

അഭിറാം മനോഹർ| Last Modified ബുധന്‍, 25 ഓഗസ്റ്റ് 2021 (17:00 IST)
ഓഗസ്റ്റിലെ കരാറുകൾ അവസാനിക്കാൻ ഒരു ദിവസം മാത്രം അവശേഷിക്ക കടുത്ത ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരിസൂചികകൾ നേട്ടമില്ലാതെ ക്ലോസ് ചെയ്‌തു.

വ്യാപാരത്തിനിടെ ഒരുഘട്ടത്തിൽ സെൻസെക്‌സ് 56,188ലെത്തിയെങ്കിലും 14.77 പോയന്റ് നഷ്ടത്തിൽ 55,944.21ലാണ് ക്ലോസ്‌ചെയ്തത്. നിഫ്റ്റിയാകട്ടെ 16,712ലെത്തിയെങ്കിലും ഒടുവിൽ 10.10 പോയന്റ് മാത്രം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

അദാനി പോർട്‌സ്, എച്ച്ഡിഎഫ്‌സി ലൈഫ്, ഹിൻഡാൽകോ, കോൾ ഇന്ത്യ, ഒഎൻജിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഫാർമ, റിയാൽറ്റി, ബാങ്ക്, ഓട്ടോ തുടങ്ങിയവ ഒഴികെയുള്ള സൂചികകൾ നേട്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ 0.5ശതമാനം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :