സാങ്കേതിക തകരാർ: എൻഎസ്ഇ‌യിൽ ഓഹരി വ്യാപാരം നിർത്തി

അഭിറാം മനോഹർ| Last Modified ബുധന്‍, 24 ഫെബ്രുവരി 2021 (12:53 IST)
സാങ്കേതിക തകരാറുമൂലം എൻഎസ്ഇ‌യിൽ ഓഹരി വ്യാപാരം നിർത്തിവെച്ചു. ഫ്യൂച്ചർ ആൻഡ് ഓപ്ഷൻസ് 11.40നും ക്യാഷ് മാർക്കറ്റ് 11.43നുമാണ് നിർത്തിയത്.

അതേസമയം തകരാർ പരിഹരിച്ചശേഷം വ്യാപാരം പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.ടെലികോം സേവനദാതാക്കളിൽനിന്നുള്ള തകരാറാണ് ട്രേഡിങ് ടെർമിനലുകളെ ബാധിച്ചത്. തകരാറിനെതുടർന്ന് എൻഎസ്ഇവഴിയുള്ള എല്ലാ ബ്രോക്കർമാരുടെയും ഇടപാടുകൾ തടസ്സപ്പെട്ടു. ഓഹരി ഇടപാടുകൾക്ക് ബിഎസ്ഇയുടെ സേവനം പ്രയോജനപ്പെടുത്താമെന്ന് ട്രേഡിങ് ബ്രോക്കറായ സെറോധ ട്വീറ്റ് ചെയ്‌തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :