അഞ്ചാം ദിവസവും നഷ്ടത്തിൽ ക്ലോസ് ചെയ്‌ത് ഓഹരിവിപണി: സെൻസെക്‌സിന് നഷ്ടമായത് 1,145 പോയിന്റ്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 22 ഫെബ്രുവരി 2021 (16:11 IST)
തുടർച്ചയായ അഞ്ചാം ദിവസവും ഓഹരിവിപണിയിൽ നഷ്ടം. സെൻസെക്‌സ് 50,000നും നിഫ്റ്റി 14,700നും താഴെയെത്തി. ഇന്ന് മാത്രം 1,145.44 പോയന്റാണ് സെൻസെക്‌സിന് നഷ്ടമായത്. 49,744.32ലാണ് ക്ലോസ്‌ചെയ്തത്. നിഫ്റ്റി 306.10 പോയന്റ് താഴ്ന്ന് 14,675.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1942 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 1030 ഓഹരികൾ നേട്ടത്തിലുമായിരുന്നു. 151 ഓഹരികൾക്ക് മാറ്റമില്ല. ടെക് മഹീന്ദ്ര, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, ഐടിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്.ലോഹസൂചികകൾ ഒഴികെയുള്ള എല്ലാ മേഖലകളിലും നഷ്ടം രേഖപ്പെടുത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :