അഭിറാം മനോഹർ|
Last Modified ബുധന്‍, 10 മാര്‍ച്ച് 2021 (16:17 IST)
പ്രാരംഭ ഓഹരി വില്പനയ്‌ക്കൊരുങ്ങുന്ന ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ ഒരു ഓഹരിയുടെ വില 400-600 രൂപ നിരക്കിൽ നിശ്ചയിച്ചേക്കുമെന്ന് റിപ്പോർട്ട്. നിക്ഷേപകരിൽ നിന്നും ക്യാപിറ്റലായി 25,000 കോടി രൂപയാണ് കണക്കാക്കുക. കമ്പനിയുടെ മൊത്തംമൂല്യം 10-15 ലക്ഷം കോടിയാണ്.
എല്‍ഐസിയിലുള്ള സര്‍ക്കാരിന്റെ 6-7ശതമാനം ഓഹരി വിറ്റ് 90,000 കോടി രൂപ സമാഹരിക്കാമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ.വി സുബ്രഹ്മണ്യൻ നേരത്തെ സൂചന നൽകിയിരുന്നു. നിര്‍ദിഷ്ട ഭേദഗതിയനുസരിച്ച് ആദ്യ അഞ്ചുവര്‍ഷം കമ്പനിയുടെ 75ശതമാനം ഓഹരി കൈവശംവെക്കാനും പിന്നീട് ഇത് 51ശതമാനമായി കുറയ്ക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.