1. വാര്‍ത്താലോകം
  2. ധനകാര്യം
  3. ഓഹരി വിപണി
  4. HDFC Ltd hits 5 trillion market cap

വിപണിമൂല്യം അഞ്ചുലക്ഷം കോടി കടന്ന് എച്ച്‌ഡിഎഫ്‌സി ലിമിറ്റഡ്

എച്ച്‌ഡിഎഫ്‌സി ലിമിറ്റഡ്
രാജ്യത്തെ പ്രമുഖ ഭവനവായ്‌പ സ്ഥാപനമായ എച്ച്‌ഡിഎഫ്‌സി ലിമിറ്റഡിന്റെ വിപണിമൂല്യം അഞ്ചുലക്ഷം കോടി രൂപ പിന്നിട്ടു.ഓഹരി വില എക്കാലത്തെയും ഉയരമായ 2,808 രൂപയിലെത്തിയതോടെയാണ് കമ്പനി പുതിയ നേട്ടം സ്വന്തമാക്കിയത്.

കഴിഞ്ഞദിവസത്തെ ക്ലോസിങ് നിരക്കിനേക്കാള്‍ 1.5ശതമാനമാണ് വെള്ളിയാഴ്ച വില ഉയര്‍ന്നത്. ഇതോടെ വിപണിമൂല്യം 5.03 ലക്ഷം കോടിയായി ഉയർന്നു. മാര്‍ച്ചിലെ താഴ്ന്ന നിലവാരത്തില്‍നിന്ന് 90ശതമാനത്തിലേറെയാണ് ഓഹരി വിലയിലുണ്ടായനേട്ടം.
 
നിലവിൽ ഈ നേട്ടത്തിലെത്തുന്ന ആറാമത്തെ കമ്പനിയാണ് എച്ച്ഡിഎഫ്‌സി. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഇന്‍ഫോസിസ് തുടങ്ങിയ കമ്പനികളാണ് ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്
അടുത്ത ലേഖനം
ഒരു മുസ്ലീം നേതാവിന് പ്രധാനമന്ത്രിയാകുക എന്നത് ആഗ്രഹിക്കാൻ പോലും ആവത്ത സാഹചര്യം: ഗുലാം നബി ആസാദ്