ലോകത്തെ കരുത്തുറ്റ അഞ്ചാമത്തെ ബ്രാൻഡായി റിലയൻസ് ജിയോ

വെബ്ദുനിയ ലേഖകൻ| Last Updated: ശനി, 30 ജനുവരി 2021 (10:53 IST)
ലോകത്തിലെ ഏറ്റവും കരുത്തുറ്റ അഞ്ചാമത്തെ ബ്രാൻഡായി റിലയൻസ് ജിയോ. ബ്രാൻഡ് സ്ട്രെങ്ത് ഇൻഡക്സ് സ്കോർ നൂറിൽ 91 ഉം, എഎഎ റേറ്റിങ്ങും നേടിയാണ് ലോകത്തിലെ തന്നെ കരുത്തുറ്റ അഞ്ചാമത്തെ ബ്രാൻഡായി ജിയോ മാറിയത്. ബ്രാന്‍ഡ് ഫിനാൻസ് ആണ് പട്ടിക തായ്യാറാക്കിയത്. 2016 ലാണ് റിലയൻസ് ജിയോ സ്ഥാപിയ്ക്കുന്നത്. ടെകിക്കോം മേഖലയിൽ ഏറ്റവും വേഗത്തിൽ വളരുന്ന ബ്രാൻഡാണ് നിലവിൽ ജിയോ. 40 കോടി ഉപയോക്താക്കളൂള്ള ലോകത്തിലെ തന്നെ മൂന്നാമത്തെ വലിയ മൊബൈൽ നെറ്റ്‌വർക്ക് ഓപ്പറേറ്ററായി ഇതിനോടകം റിലയൻസ് ജിയോ മാറിക്കഴിഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :