വരാനിരിക്കുന്നത് വിലക്കുറവിൻ്റെ പെരുമഴക്കാലം: ഉത്സവസീസണിലെ വ്യാപാരമേള സെപ്റ്റംബർ 23ന് ആരംഭിക്കും

അഭിറാം മനോഹർ| Last Modified ബുധന്‍, 14 സെപ്‌റ്റംബര്‍ 2022 (20:26 IST)
ദീപാവലി അടക്കമുള്ള മുന്നിൽ കണ്ട് പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനങ്ങളായ ആമസോണും ഫ്ളിപ്കാർട്ടും വിൽപ്പനമേള പ്രഖ്യാപിച്ചു.ബിഗ് ബില്യൺ ഡേയ്സ് എന്ന പേരിൽ ഫ്ളിപ്പ്കാർട്ട് നടത്തുന്ന വ്യാപാരമേള ഈ മാസം 23നാണ് തുടങ്ങുക. സെപ്റ്റംബർ 30 വരെയാകും ഷോപ്പിങ് മേള.


ആമസോണിൻ്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലും സെപ്റ്റംബർ 23ന് തന്നെയാകും തുടങ്ങുക. അതിനാൽ തന്നെ ഉപഭോക്താക്കളെ ആകർഷിക്കാനായി വമ്പൻ ഓഫറുകളാകും ഇരു കമ്പനികളും നൽകുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :