1. വാര്‍ത്താലോകം
  2. ധനകാര്യം
  3. ഓഹരി വിപണി
  4. chrismas, market, cake

ക്രിസ്മസ് ദിനത്തില്‍ പൊടിപൊടിച്ചത് 800 കോടിയുടെ കേക്ക് വിപണി

ക്രിസ്മസ്
ഡിസംബര്‍ മാസത്തിലെ തണുപ്പില്‍ മരവിച്ചു നില്‍ക്കുന്നതാണ് കേരളത്തിലെ വിപണിയുടെ ചരിത്രം. എന്നാല്‍ ഇത്തവണ് എല്ലാ പ്രതീക്ഷകളും തകര്‍ത്തുകൊണ്ട് കേരളത്തിലെ ക്രിസമസ് ദിനങ്ങളില്‍ വിറ്റുപോയത് 800 കൊടിയുടെ കേക്കുകളെന്ന് വിവരം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കേക്ക്‌ നിര്‍മിക്കുന്ന സംസ്‌ഥാനമെന്ന ബഹുമതിയുള്ള കേരളത്തില്‍ ബഹുമതിയെ കവച്ചു വയ്ക്കുന്ന രീതിയിലുള്ള കച്ചവടമാണ് നടന്നിരിക്കുന്നത്.
 
കേരളത്തില്‍ നിര്‍മ്മിച്ച കേക്കുകള്‍ രാജ്യത്തെ പല സംസ്ഥാനങ്ങളിലേയും വിലണികള്‍ കീഴടക്കിയതിനു പിന്നാലെ കേരളാ കേക്കിന്റെ പെരുമ കടലുകള്‍ കടന്ന് പറന്നു എന്നത് ഇത്തവനത്തെ വിപണിയെ വ്യ്ത്യസ്തമാക്കുന്നു. ബേക്കറികള്‍ക്ക്‌ ഏറ്റവും കൂടുതല്‍ കച്ചവടം നടക്കുന്ന സീസണ്‍ എന്ന നിലയ്‌ക്ക് ക്രിസ്‌തുമസ്‌- പുതുവത്സര വിപണിയെ വരവേല്‍ക്കാന്‍ വളരെ നേരത്തെ തന്നെ ബേക്കേഴ്‌സ് അസോസിയേഷന്‍ പദ്ധതികള്‍ തയ്യാറാക്കിയിരുന്നു. ഇതുകൊണ്ട്‌ തന്നെയാണ്‌ സാമ്പത്തിക മാന്ദ്യവും റബര്‍ വിലയിടിവും ഒന്നും തന്നെ ബാധിക്കാതെ കേക്ക്‌ വില്‍പ്പന റെക്കോര്‍ഡ്‌ കടന്നതും.
 
കേരളത്തിലെ കേക്കിന്റെ പെരുമ വര്‍ദ്ധിച്ചത് വിദേശങ്ങളിലും സ്വദേശങ്ങളിലും ആവശ്യക്കാരെ കൂട്ടിയപ്പോള്‍ ബേക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വീടുകളില്‍ കേക്ക് നിര്‍മ്മാണം ആരംഭിച്ചതാണ് ഇത്തവണ റെക്കോര്‍ഡ് ഉത്പാദനത്തിനും അതേപോലെ വിപണനത്തിനും ഇടയാക്കിയത്. കേക്ക് നിര്‍മ്മാണത്തില്‍ പുതുമകള്‍ വര്‍ദ്ധിക്കിമ്പോഴു കേരളീയര്‍ക്ക് പ്രിയം  പരമ്പരാഗത ശൈലിയിലുള്ള പ്ലം കേക്കുകള്‍ക്ക്‌ തന്നെയാണ്‌. ജനവുരി 2 വരെ നീണ്ടു നില്‍ക്കുന്ന കേക്കിന്റെ വാണിജ്യ കാലത്തെ പരമാവധി ഉപയോഗപ്പെടുത്താനുള്ള നീക്കത്തിലാണ് ഇപ്പോള്‍ ബേക്കേഴ്സ് അസോസിയേഷന്‍.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.