ഒബാമയെത്തുന്നു; ഇന്ത്യഗേറ്റ് അടച്ചു; പുല്‍മൈതാനിയിലും പ്രവേശനമില്ല

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 20 ജനുവരി 2015 (16:10 IST)
റിപ്പബ്ലിക്ദിനം അടുത്തുവരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ സുരക്ഷയും അതിശക്തമാകുന്നു. ഇന്ത്യഗേറ്റിലേക്കുള്ള പ്രവേശനം പൊതുജനങ്ങള്‍ക്ക് പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്. ആര്‍മി ടാങ്കുകളും വാഹനങ്ങളുമാണ് ഇന്ത്യഗേറ്റിനെ ഇപ്പോള്‍ കൈയടക്കിയിരിക്കുന്നത്. ഇന്ത്യഗേറ്റിന് സമീപവും രാജ്‌പഥിലും ആര്‍മി ജവാന്മാര്‍ നിറഞ്ഞിരിക്കുകയാണ്.

ജനുവരി 26ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും യു എസ് പ്രസിഡന്റ് ബരാക് ഒബാമയും ഒരുമിച്ച് റിപ്പബ്ലിക്‌ ദിന ആഘോഷങ്ങളില്‍ പങ്കെടുക്കും. യു എസ് പ്രസിഡന്റ് എത്തുന്നതിനാല്‍ കനത്ത സുരക്ഷയാണ് ഇത്തവണ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനുമുമ്പ് ഒരിക്കലും ഇത്രയധികം സുരക്ഷാസന്നാഹം കണ്ടിട്ടില്ലെന്നാണ് ആര്‍മി ഉദ്യോഗസ്ഥര്‍ പറയുന്നത്.

യു എസ് പ്രസിഡന്റിനായി സെവന്‍ ടയര്‍ സെക്യൂരിറ്റി ഏര്‍പ്പെടുത്തിയിരിക്കുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ . യു എസ് സീക്രട്ട് സര്‍വ്വീസ്, സി ഐ എ, നേവി സീല്‍സ് ആന്‍ഡ് ഇന്ത്യാസ് റിസര്‍ച്ച് ആന്‍ഡ് അനലിസിസ് വിംഗ് റോ, ഇന്റലിജന്‍സ് ബ്യൂറോ, പാരാമിലിട്ടറി ഫോഴ്സസ്, ആര്‍മി എന്നിവര്‍ ആണ് ഒബാമയ്ക്കായി സുരക്ഷ ഒരുക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :