നുഴഞ്ഞുകയറ്റം ഇന്ത്യ തടഞ്ഞു, പാകിസ്ഥാന്‍ വെടിവച്ച് പ്രതിഷേധിച്ചു!

ഇന്ത്യ, പകിസ്ഥാന്‍, വെടിവയ്പ്പ്, അതിര്‍ത്തി
ശ്രീനഗര്‍| vishnu| Last Modified ബുധന്‍, 21 ജനുവരി 2015 (10:39 IST)
കശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ പാക് വെടിവയ്പ്. അര്‍ണിയ പ്രവിശ്യയിലെ മൂന്നു ബിഎസ്എഫ് പോസ്റ്റുകള്‍ക്കു നേരെയാണ് പാകിസ്ഥാന്‍ വെടിവയ്പ് നടത്തിയതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ഇന്നു രാവിലെ 6 മണിയോടെയാണ് വെടിവയ്പ് തുടങ്ങിയത്. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു പാകിസ്ഥാന്റെ ഭാഗത്തു നിന്നും ആക്രമണം. ഇതേത്തുടര്‍ന്ന് ബിഎസ്എഫും ശക്തമായി തിരിച്ചടിച്ചു. ഇന്ത്യന്‍ സൈനികര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടുകളില്ലെന്നും അദ്ദേഹം പറഞ്ഞു.

പാക് അതിര്‍ത്തിയില്‍ നിന്നുള്ള നുഴഞ്ഞുകയറ്റം തടഞ്ഞതിനെത്തുടര്‍ന്നാണ് പാക് സൈന്യം വെടിയുതിര്‍ത്തത്. ജനവരി ആറിനും 13 നും പാക് സൈന്യം ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :