ഇന്ത്യ 153 ഓള്‍ഔട്ട്; ഇംഗ്ലണ്ട് ജയത്തിലേക്ക്

 ഇന്ത്യ ഇംഗ്ലണ്ട് ഏകദിനം , ക്രിക്കറ്റ് , ധൊണി
ബ്രിസ്ബേൻ| jibin| Last Modified ചൊവ്വ, 20 ജനുവരി 2015 (12:34 IST)
ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റിൽ പേര് കേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിര തകര്‍ന്ന് തരിപ്പണമായി. 39.3 ഓവറില്‍ 153 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. മറുപടി
ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് ഒടുവില്‍ വിവരം ലഭിക്കുബോള്‍ 6 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 41 റണ്‍സെടുത്തു. ഇയാന്‍ ബെല്ലും (28) ജെയിംസ് ടെയ്‌ലറുമാണ് (3) ക്രീസില്‍. എട്ട് റണ്‍സെടുത്ത അലിയാണ് പുറത്തായത്. ബിന്നിക്കായിരുന്നു വിക്കറ്റ്.

ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ തീരുമാനം തെറ്റിക്കുന്ന തരത്തിലായിരുന്നു ഇന്ത്യയുടെ തുടക്കം മൂന്നാം ഓവറില്‍ തന്നെ ടീമില്‍ ഭാരമായി തുടരുന്ന ശിഖര്‍ ധവാന്‍ (‌1) ആന്‍ഡേഷ്‌സന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. തുടര്‍ന്ന് ക്രീസില്‍ എത്തിയ അബാട്ടി റായിഡുവും രഹാനെയുമൊത്ത് 56 റണ്‍സിന്റെ കൂട്ടുക്കെട്ട് ഉണ്ടാക്കിയെങ്കിലും 15 ഓവറില്‍ രഹാനെ (33) ഫിന്നിന് വിക്കറ്റ് സമ്മാനിച്ച് പുറത്തായി.

തകര്‍ച്ചകളില്‍ നിന്ന് ടീമിനെ രക്ഷിക്കുന്ന ശീലമുള്ള വിരാട് കോ‌ഹ്‌ലിക്കായിരുന്നു അടുത്ത ഊഴം നാല് റണ്‍സ് എടുത്ത കോഹ്‌ലിയെ പറഞ്ഞയച്ച് ഫിന്‍ തന്നെ ഇന്ത്യയെ തകര്‍ച്ചയിലേക്ക് തള്ളിയിടുകയായിരുന്നു. റെയ്‌ന (1) വന്നതും പോയതും ഒരു പോലെ ആയിരുന്നു. വന്‍ തകര്‍ച്ച നേരി കണ്ട് പകച്ചു നിന്ന റായിഡുവിന് കൂട്ടായി നായകന്‍ ധോണി എത്തിയെങ്കിലും റായിഡുവിനെ (23) ഫിന്‍ തന്നെ പറഞ്ഞയക്കുകയായിരുന്നു. പേശിവലിവ് മൂലം കളിക്കാന്‍ കഴിയാത്ത രോഹിത് ശര്‍മയ്‌ക്ക് പകരം ബിന്നിയാണ് ടീമിലെത്തിയത്.
പിന്നീട് എല്ലാന്‍ പെട്ടെന്ന് അവസാനിക്കുകയായിരുന്നു. ധോണി (34‌), ബിന്നി (44), അക്ഷേര്‍ പട്ടേല്‍ (0), ഭുവനേശ്വര്‍ കുമാര്‍ (5), ഉമേഷ് യാധവ് (0) മുഹമദ് ഷാമി (1*) എന്നിവരും സമയം കളയാതെ കൂടാരം കയറിയതോടെ ഇന്ത്യന്‍ ഇന്നിംഗ്‌സ് പെട്ടെന്ന് അവസാനിക്കുകയായിരുന്നു. നാല് പേരാണ് രണ്ടക്കം കടന്ന ഇന്ത്യന്‍ താരങ്ങള്‍.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :