ഡോളറിനെതിരെ രൂപയുടെ നില വെള്ളിയാഴ്ച നേരിയ തോതില്‍ മെച്ചപ്പെട്ടു. 64.30 എന്ന നിലയിലാണ് രാവിലെ വിനിമയം തുടങ്ങിയത്.
ഇന്നലെ ഒരു ഡോളറിനു 65.56 രൂപവരെ താണശേഷം രൂപ റിസര്‍വ് ബാങ്കിന്റെ ഇടപെടലിനെത്തുടര്‍ന്ന് തിരിച്ചു കയറുകയായിരുന്നു.
ഡോളറിന് 64.55 എന്ന നിരക്കിലാണ് ഇന്നലെ വിനിമയം അവസാനിച്ചത്. ഇതിനിടെ സ്വര്‍ണം പവന് 160 രൂപ കൂടി 23,200ലെത്തി. ഗ്രാമിനുമേല്‍ 20 രൂപയാണ് കൂടിയത്. ഗ്രാമിന് 2,900 ആണ് നിലവിലെ വില. വ്യാഴാഴ്ച വിലയില്‍ മാറ്റമില്ലായിരുന്നു.
അന്താരാഷ്ട്ര വിപണിയിലെ വ്യത്യാസമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.