രൂപയുടെ മൂല്യം ഒരു മാസത്തിനിടയിലെ ഉയര്‍ന്ന നിലയില്‍
മുംബൈ|
WEBDUNIA|
PRO
PRO
രൂപയുടെ മൂല്യം ഒരു മാസത്തിനിടയിലെ ഉയര്‍ന്ന നിലയില്‍. ഇതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 58.69 രൂപ എന്ന നിലയിലായി. റിസര്‍വ് ബാങ്കിന്റെ നടപടികളാണ് രൂപയുടെ മൂല്യം ഉയര്‍ത്തിയത്. രൂപയുടെ ലഭ്യത കുറച്ചുകൊണ്ടായിരുന്നു റിസര്‍വ് ബാങ്ക് രൂപയുടെ മൂല്യം ഉയര്‍ത്താന്‍ ശ്രമിച്ചത്.
രൂപയുടെ മൂല്യം റിസര്‍വ് ബാങ്കിന്റെ ഉയര്‍ത്താനുള്ള നടപടികള്‍ ഫലപ്രദമാവുകയാണ്. കൂടാതെ സര്‍ക്കാര്‍ 15,000 കോടി രൂപയുടെ ബോണ്ടുകള്‍ ലേലം ചെയ്യുവാനും ഒരുങ്ങുകയാണ്. ആര്‍ബിഐ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതോടെ രൂപ വീണ്ടും താഴേക്ക് പോകുമോയെന്നും ആശങ്കയുണ്ട്.
രൂപയുടെ മൂല്യം ഇടിയുന്നത് തടയാന്‍ റിസര്‍വ് ബാങ്ക് പണലഭ്യതയുടെ തോത് നിയന്ത്രിക്കുന്നതിനുള്ള എല്‍എഎഫ് സംവിധാനം (ലിക്വിഡിറ്റി അഡ്ജസ്റ്റ്മെന്റ് ഫെസിലിറ്റി) കുറയ്ക്കുകയും ബാങ്കുകളുടെ പലിശരഹിത കരുതല്‍ ധന അനുപാതം ഉയര്‍ത്തുകയുമാണ് ചെയ്തത്.
രണ്ടാഴ്ചക്കുള്ളില്‍ രണ്ടു തവണയാണ് ആര്‍ബിഐ പരിഷ്കരണ നടപടികളുമായി രംഗത്തു വന്നത്. ആര്‍ബിഐയുടെ നടപടികള്‍ രൂപയ്ക്ക് കാര്യമായി തന്നെ ഗുണം ലഭിച്ചു.