രൂപയുടെ മൂല്യത്തിന് വന്‍തകര്‍ച്ച

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
രൂപയുടെ മൂല്യത്തിന് വന്‍തകര്‍ച്ച. ഇതോടെ ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം 73 പൈസയുടെ നഷ്ടവുമായി 61.20-ലെത്തി. ജൂലൈ ആദ്യം ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോര്‍ഡ് ഇടിവ് നേരിട്ട 61.21ലെത്തിയിരുന്നു.

മാസാന്ത്യമായതിനാല്‍ ഇറക്കുമതിക്കാരില്‍ നിന്ന് ഡോളറിന് ഡിമാന്‍ഡുണ്ടായതാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണം. എണ്ണക്കമ്പനികളും മറ്റു ഇറക്കുമതിക്കാരും ഡോളര്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടി. പതിനൊന്നു മണിയോടെ നേരിയ തോതില്‍ രൂപ തിരിച്ചുകയറിയിട്ടുണ്ട്. 60.83 എന്ന നിലയിലേക്കാണ് രൂപ നില മെച്ചപ്പെടുത്തിയത്

പലിശ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചതും ഓഹരി വിപണിയില്‍ തകര്‍ച്ച നേരിട്ടതും രൂപയ്ക്ക് തിരിച്ചടിയായി. രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താനായി റിസര്‍വ് ബാങ്ക് കൈക്കൊണ്ട നടപടികളൊന്നും ഫലം കാണുന്നില്ലെന്നതാണ് ഇപ്പോഴത്തെ ഇടിവില്‍ നിന്ന് വ്യക്തമാകുന്നത്.

രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താനായി പണവായ്പാ നയത്തില്‍ റിസര്‍വ് ബാങ്ക് പലിശ നിരക്കുകളില്‍ ഇളവ് വരുത്തിയിരുന്നില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :