ബൈക്ക് വില്‍പ്പന 6.74% കുറഞ്ഞു

സ്കൂട്ടര്‍ വില്‍പ്പന 16.51% കൂടി

ന്യൂഡല്‍‌ഹി| WEBDUNIA| Last Modified വെള്ളി, 9 നവം‌ബര്‍ 2007 (14:23 IST)

രാജ്യത്തെ ബൈക്ക് ഉള്‍പ്പെടെയുള്ള ഇരുചക്രവാഹന വില്‍പ്പന ക്രമമായി കുറയുകയാണെന്ന് റിപ്പോര്‍ട്ട്. ഓരോ മാസവും ബൈക്ക് വില്‍പ്പ് കുറയുകയാണു ചെയ്യുന്നത്.

ഒക്‍ടോബര്‍ മാസത്തില്‍ രാജ്യത്തെ ബൈക്ക് വില്‍പ്പനയില്‍ 6.74 ശതമാനം കുറവുണ്ടായി. സിയാം എന്ന ചുരുക്ക പേരില്‍ അറിയപ്പെടുന്ന സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍‌സ് മാനുഫാക്ചറേഴ്സ് വെളിപ്പെടുത്തിയതാണ് ഇക്കാര്യം.

2007 ഒക്‍ടോബറില്‍ രാജ്യത്തെ മൊത്തം ബൈക്ക് വില്‍പ്പന 6,57,874 എണ്ണമായിരുന്നു. എന്നാല്‍ 2006 ഒക്‍ടോബറില്‍ ഇത് 7,05,467 എണ്ണമായിരുന്നു.

എന്നാല്‍ ഈ രംഗത്ത് മുന്‍‌പന്തിയില്‍ നില്‍ക്കുന്ന ഹീറോ ഹോണ്ട ബൈക്ക് വില്‍പ്പന വര്‍ദ്ധിക്കുകയാണ് ഉണ്ടായത്. 2006 ഒക്‍ടോബറില്‍ 3,45,319 ബൈക്കുകള്‍ ഹീറോ ഹോണ്ട കമ്പനി വിറ്റഴിച്ചപ്പോള്‍ 2007 ഒക്‍ടോബറില്‍ 3,47,216 ആയി ഉയര്‍ന്നു.

ഈ രംഗത്ത് രണ്ടാമത് നില്‍ക്കുന്ന ബജാജ് ഓട്ടോ ബൈക്ക് വില്‍പ്പന 2006 ഒക്‍ടോബറില്‍ 2,23,642 ആയിരുന്നത് 2007 ഒക്‍ടോബറിലായപ്പോള്‍ 8.33 ശതമാനം കുറഞ്ഞ് 2,05,004 എണ്ണമായി.

ഈ രംഗത്ത് മൂന്നാമതുള്ള ടി.വി.എസ് മോട്ടോര്‍ കമ്പനിക്കാവട്ടെ വില്‍പ്പനയില്‍ 32.64 ശതമാനം കുറവാണുണ്ടായത്. 2006 ഒക്‍ടോബറില്‍ ടി.വി.എസ് ബൈക്ക് വില്‍പ്പന 86,990 ആയിരുന്നെങ്കില്‍ 2007 ഒക്‍ടോബര്‍ ആയപ്പോഴേക്കും 58,594 എണ്ണമായി ചുരുങ്ങി

രാജ്യത്തെ സ്കൂട്ടര്‍ ഉള്‍പ്പെടെയുള്ള മൊത്തം ഇരുചക്രവാഹന വില്‍പ്പന 2006 ഒക്‍ടോബറിലെ 824,182 ല്‍ നിന്ന് 2007 ഒക്‍ടോബര്‍ ആയപ്പോഴേക്കും 3.73 ശതമാനം കുറഞ്ഞ് 7,93,420 ആയി ചുരുങ്ങി.

എന്നാല്‍ 2007 ഒക്‍ടോബറില്‍ സ്കൂട്ടര്‍ വില്‍പ്പന 16.61 ശതമാനം നിരക്കില്‍ വര്‍ദ്ധിക്കുകയാണുണ്ടായത്. അതായത് 2006 ഒക്‍ടോബറില്‍ 84,680 സ്കൂട്ടര്‍ വിറ്റഴിച്ച സ്ഥാനത്ത് 2007 ഒക്‍ടോബര്‍ ആയപ്പോഴേക്കും വില്‍പ്പന 98,752 എണ്ണമായി വര്‍ദ്ധിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :