ലോകത്തെ ഏറ്റവും വലിയ പണക്കാരുടെ കുടുംബം എന്ന നിലയിലെത്തിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. ദിവംഗതനായ ധിരുബായി അംബാനിയുടെ പുത്രന്‍മാരായ മുകേഷ് അംബാനിയും അനില്‍ അംബാനിയും - ഇരുവരുടെയും ആസ്തി ഒരു കുടുംബത്തിലേത് എന്ന് കണക്കാക്കിയാല്‍.
രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ഓഹരി വിപണിയില്‍ ഉണ്ടായ അഭൂതപൂര്‍വമായ വന്‍ കയറ്റമാണ് ഇവരെ ഈ നിലയിലേക്ക് ഉയര്‍ത്തിയത്. ഇരുവരുടെയും മൊത്തത്തിലുള്ള ആസ്തി 91.41 ബില്യന്‍ ഡോളറായാണ് ഉയര്‍ന്നിരിക്കുന്നത്. വാള്‍ മാര്‍ട്ടിന്‍റെ ഉടമകളായ വാള്‍ട്ടണ്‍ കുടുംബത്തിന്‍റെ മൊത്തത്തിലുള്ള ആസ്തിയേക്കാളും വളരെ കൂടുതലാണിത്.
യെമനില്‍ ഒരു പെട്രോള്‍ സ്റ്റേഷന്‍ അറ്റന്‍ഡറായി തൊഴില്‍ ആരംഭിച്ച ധിരുബായി അംബാനി പിന്നീട് റിലയന്‍സ് ഇന്‍ഡസ്ട്രീസ് സ്ഥാപിച്ചതോടെയാണ് വെച്ചടി കുതിച്ചുകയറ്റവുമായി റിലയന്‍സ് ഗ്രൂപ്പ് മുന്നിലേക്കുയര്‍ന്നത്. ധിരുബായ് അംബാനി മരിച്ചതിനു ശേഷവും ഇരുവരും ചേര്‍ന്ന് കുറച്ചു കാലം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഒരുമിച്ചു തന്നെ നയിച്ചു. എന്നാല്‍ 2005 ജൂണില്‍ ഇരുവരും പിരിയേണ്ടി വന്നു.
FILE
FILE
പിരിയേണ്ടി വന്നെങ്കിലും ഇരുവരുടെയും ആസ്തി നിമിഷം പ്രതി വര്‍ദ്ധിക്കുകയാണുണ്ടായത്. ഇരുവരും പുതിയ പുതിയ മേഖലകളിലേക്ക് വ്യാപാരം വ്യാപിപ്പിക്കുകയും ചെയ്തു. റിലയന്‍സ് എന്ന നാമം തന്നെ ഇപ്പോള്‍ ഇന്ത്യന്‍ വ്യാപാരമേഖലയിലെ അഭിമാനഘടകമായി മാറിക്കഴിഞ്ഞു.
നിലവില്‍ മുകേഷിന്‍റെ ആസ്തി 55.81 ബില്യന്‍ ഡോളറായി ഉയര്‍ന്നപ്പോള്‍ അനില്‍ അംബാനിയുടെ ആസ്തി 35.6 ബില്യന്‍ ഡോളറായി വര്‍ദ്ധിച്ചു. ഇരുവരുടെയും ബിസിനസ് ഗ്രൂപ്പുകളുടെ മൊത്തം ആസ്തിയാവട്ടെ 170 ബില്യന്‍ ഡോളറായി വര്‍ദ്ധിച്ചിട്ടുണ്ട്. മുംബൈ ഓഹരി വിപണിയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കണക്കാക്കിയിരിക്കുന്നത്.
WEBDUNIA|
Last Modified ബുധന്‍, 10 ഒക്‌ടോബര്‍ 2007 (12:18 IST)