WEBDUNIA|
Last Modified ചൊവ്വ, 23 ഒക്‌ടോബര്‍ 2007 (11:36 IST)
രാജ്യത്തെ ഓഹരി വിപണികളില്‍ വിദേശ നിക്ഷേപം നടത്തുന്നത് സംബന്ധിച്ച് 16 വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള അനുമതി നല്‍കാന്‍ തീരുമാനമായി. ആഭ്യന്തര ഓഹരി വിപണിയുടെ നിയന്ത്രണമുള്ള സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേഞ്ച് ബ്യൂറോ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന സെബിയാണ് ഇതിനുള്ള അനുമതി നല്‍കിയത്.
ആഭ്യന്തര ഓഹരി വിപണിയില്‍ വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ നിക്ഷേപം നിയന്ത്രിക്കുക എന്ന ഉദ്ദേശത്തോടെ പാര്‍ട്ടിസിപ്പേറ്ററി നോട്ട് വിതരണം നടത്തുന്നതില്‍ വേണ്ട മുന്‍കരുതല്‍ എടുക്കാനാണ് സെബി വിദേശ ധനകാര്യ സ്ഥാപനങ്ങളെ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ബന്ധിച്ചിരിക്കുന്നത്.
സെബി ചെയര്‍മാന്‍ എം.ദാമോദരന്‍ വിദേശ ധനകാര്യ സ്ഥാപനങ്ങളോട് ഇന്ത്യന്‍ മൂലധന നിക്ഷേപ വിപണിയില്‍ പ്രവേശിക്കുന്നതിന് രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു.
യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ പണം നിക്ഷേപിക്കുന്നതിനോട് അനുബന്ധിച്ച് 1,100 ലേറെ വിദേശ ധനകാര്യ സ്ഥപനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവയില്‍ തന്നെ ഏകദേശം 33 സ്ഥാപനങ്ങള്‍ മാത്രമാണ് പാര്‍ട്ടിസിപ്പേറ്ററി നോട്ട് വിതരണം ചെയ്യുന്നത്.
വിപണിയില്‍ പണം നിക്ഷേപിക്കുന്നതിന് സെബി ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനായി എടുക്കാന്‍ നിശ്ചയിച്ച പ്രധാന ഇനം പി.എന്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന പാര്‍ട്ടിസിപ്പേറ്ററി നോട്ടുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരിക എന്നതാണ്.
വിദേശ ധനകാര്യസ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രവര്‍ത്തിക്കുന്നതിന് ഉപയോഗിക്കുന്ന നിക്ഷേപ ഉപാധിയാണ് പാര്‍ട്ടിസിപ്പേറ്ററി നോട്ടുകള്‍ നിഫ്റ്റി പോലുളള ഡെറിവേറ്റീവ്‌സില്‍ വ്യാപാരം നടത്തുന്നതിന് പി. എന്‍. നല്‍കരുതെന്നാണ് സെബി പറഞ്ഞിട്ടുള്ളത്. ഒക്‍ടോബര്‍ അവസാനത്തോടെ ഈ നിയന്ത്രണം കൊണ്ടു വരാനായിരുന്നു സെബിയുടെ ആലോചന.
ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള വിദേശ ധനകാര്യ സ്ഥാപനങ്ങളിലൂടെ രാജ്യത്തെ ഓഹരി വിപണിയില്‍ പണം മുടക്കുന്ന വിദേശ നിക്ഷേപകര്‍ക്ക് ലഭിക്കുന്ന സംവിധാനമാണ് പി. എന്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന പാര്‍ട്ടിസിപ്പേറ്ററി നോട്ട്.
ഓഹരി വിപണിയെ നിയന്ത്രിക്കുന്ന ഏജന്‍സിയായ സെബിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കാത്ത വിദേശ സ്ഥാപനങ്ങളാണ് പി. എന്‍ സംവിധാനം പ്രയോജനപ്പെടുത്തുന്നത്. ഇതാണ് കഴിഞ്ഞ ആഴ്ച ഓഹരി വിപണിയില്‍ ഉണ്ടായ വന്‍ ഇടിവിനു കാരണമായതും.