ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ആറു പുതിയ വിമാനങ്ങള്‍ വാങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് അഞ്ച് വിമാനങ്ങള്‍ക്കും ഒരു ഹെലികോപ്റ്ററിനുമാണ് കമ്പനി കരാര്‍ നല്‍കിയത്.
അടുത്തിടെ സമാപിച്ച ദുബയ് എയര്‍ഷോ 2007 ലാണ് കമ്പനി വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയത്. ഇതില്‍ മൂന്നെണ്ണം ജെറ്റ് വിമാനങ്ങളും രണ്ടെണ്ണം പിസ്റ്റണ്‍ വിമാനങ്ങളുമാണ്. ഇതിന്‍റെ മൊത്തം ഇടപാട് 720 ലക്ഷം ഡോളറിനുള്ളതാണ്.
ചാര്‍ട്ടേഡ് വിമാന ബിസിനസിലേക്ക് തിരിയാനാണ് കമ്പനിയുടെ ഉദ്ദേശം. ഇന്ത്യയില്‍ വിമാനങ്ങള്‍ക്കും സംയുക്ത ഉടമസ്ഥാവകാശം എന്ന രീതിക്ക് പ്രചാരം നല്‍കുകയാണ് കമ്പനിയുടെ ഉദ്ദേശം എന്ന് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്‍ടറുമായ ഡോ.റോയ് പറഞ്ഞു. ഇതിനായുള്ള പദ്ധതിക്ക് ഇതുവരെ മികച്ച പ്രതികരണമാണു ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
PRO
PRO
റിയല്‍ എസ്റ്റേറ്റ്, ഹോട്ടല്‍, വിനോദസഞ്ചാരം എന്നീ മേഖലകളില്‍ തനതായ വിപണി നേടിയ കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് കൊച്ചിയിലെ മരടില്‍ കായലിനഭിമുഖമായി കോണ്‍ഫിഡന്‍റ് പെനിന്‍സുല പ്രീമിയം വില്ലകളുമായാണ് കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
കോണ്‍ഫിഡന്‍റ് ഗ്രൂപ്പിലെ പ്രധാന കമ്പനികള്‍ കോണ്‍ഫിഡന്‍റ് പ്രോജക്‍റ്റ്സ് (ഇന്ത്യ) ലിമിറ്റഡ്, കോണ്‍ഫിഡന്‍റ് റിസോര്‍ട്ട്‌സ് ആന്‍റ് റിട്രീറ്റ്‌സ് (ഇന്ത്യ) ലിമിറ്റഡ്, കോണ്‍ഫിഡന്‍റ് എയര്‍ലൈന്‍സ് (ഇന്ത്യ) ലിമിറ്റദ്, കോണ്‍ഫിഡന്‍റ് എന്‍റര്‍ടെയിന്‍മെന്‍റ്‌സ് (ഇന്ത്യ) ലിമിറ്റഡ്, കോണ്‍ഫിഡന്‍റ് കോണ്ട്രാക്റ്റിംഗ് കമ്പനി എല്‍.എല്‍.സി ദുബായ് എന്നിവയാണ്.