ഹോക്കി താരങ്ങള്‍ മട്ടുവിനെ കണ്ടു

ന്യൂഡല്‍ഹി| WEBDUNIA|
PRO
ശമ്പളം നല്‍കാത്തതിന്‍റെ പേരില്‍ ലോകകപ്പിനുള്ള ദേശീയ ക്യാമ്പ് ബഹിഷ്കരിച്ച ഹോക്കി താരങ്ങള്‍ പ്രസിഡന്‍റ് എ കെ മട്ടുവിനെ കണ്ട് ചര്‍ച്ച നടത്തി. കളിക്കാരുമായുള്ള പ്രശ്നങ്ങളില്‍ മഞ്ഞുരുകുകയാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മട്ടു മാധ്യമങ്ങളോട് പറഞ്ഞു.

കളിക്കാരുമായി വൈകിട്ട് വീണ്ടും ചര്‍ച്ച നടത്തുമെന്നും ഇതോടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുമെന്നും മട്ടു വ്യക്തമാക്കി. അസിസ്റ്റന്‍റ് കോച്ച് ഹരീന്ദ്ര സിംഗും ടീം അംഗങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു.

വ്യാഴാഴ്ച രാത്രിയാണ് അനിശ്ചിതകാലത്തേയ്ക്ക് ക്യാമ്പ് ബഹിഷ്കരിക്കാന്‍ കളിക്കാര്‍ കൂട്ടായി തീരുമാനമെടുത്തതെന്ന് ഇന്ത്യന്‍ നായന്‍ രാജ്‌പാല്‍ സിംഗ് പറഞ്ഞു. അടുത്തിടെ അര്‍ജന്‍റീനയില്‍ നടന്ന ചാമ്പ്യന്‍സ് ചലഞ്ച് ഹോക്കി ടൂര്‍ണമെന്‍റിന്‍റെ മാച്ച് ഫീസ് ഇതുവരെയും നല്‍കാത്തതിന്‍റെ പേരിലാണ് താരങ്ങള്‍ ലോകകപ്പിന് മുന്നോടിയായുള്ള പരിശീലന ക്യാമ്പ് കഴിഞ്ഞ ദിവസം ബഹിഷ്കരിച്ചത്.

മുന്‍‌കാലങ്ങളില്‍ മത്സരത്തിനു മുന്‍പേ മാച്ച് ഫീസ് നല്‍കിയിരുന്നെങ്കിലും ചാമ്പ്യന്‍സ് ചലഞ്ച് ഹോക്കി ടുര്‍ണമെന്‍റ് കഴിഞ്ഞ് മാസമൊന്നായിട്ടും മാച്ച് ഫീസ് നല്‍കാന്‍ ഫെഡറേഷന്‍ തയ്യാറായില്ലെന്നായിരുന്നു കളിക്കാരുടെ പരാതി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :