ജപ്പാന്‍ പ്രധാനമന്ത്രി അമേരിക്കയിലേയ്ക്ക്

വാഷിംഗ്ടണ്‍| WEBDUNIA| Last Modified ബുധന്‍, 18 ഫെബ്രുവരി 2009 (14:42 IST)
ജപ്പാന്‍ പ്രധാനമന്ത്രി ടാരോ അസോ അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ്‌ഹൌസ് അറിയിച്ചു. ഇതിനായി ഈ മാസം 24ന് അദ്ദേഹം അമേരിക്കയിലെത്തും. ഒബാമ പ്രസിഡന്‍റായ ശേഷം ആദ്യമായാണ് ഒരു രാജ്യത്തിന്‍റെ തലവന്‍ അമേരിക്ക സന്ദര്‍ശിക്കുന്നത്.

ജപ്പാന്‍ അമേരിക്കയുടെ അടുത്ത സുഹൃത്താണെന്ന് വൈറ്റ്‌ഹൌസ് പ്രസ്താവനയില്‍ വ്യക്തമാക്കി. പ്രാദേശീകവും അന്തര്‍ദേശീയവുമായ വിഷയങ്ങള്‍ ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്യുമെന്നും വൈറ്റ്‌ഹൌസ് പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ആഗോള സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചും ഇരു രാജ്യങ്ങളും ചര്‍ച്ച നടത്തും.

അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്‍റണ്‍ കഴിഞ്ഞ ദിവസം ജപ്പാന്‍ സന്ദര്‍ശിച്ചിരുന്നു. നാല് ഏഷ്യന്‍ രാജ്യങ്ങളില്‍ നടത്തിയ പര്യടനത്തിന്‍റെ ഭാഗമായിട്ടായിരുന്നു ഹിലാരിയുടെ ജപ്പാന്‍ സന്ദര്‍ശനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :