ഹോക്കി ഇന്ത്യയ്ക്ക് വീണ്ടും ജയം

WD
ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് പര്യടനത്തിന് എത്തിയ ഇന്ത്യന്‍ടീമിന് രണ്ടാം പരിശീലന മത്സരത്തിലും ഉജ്ജ്വല വിജയം. ക്വീന്‍സ്‌ലാന്‍ഡ്--ന്യൂസൌത്ത് വെയില്‍‌സ് സംയുക്ത ടീമിനെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. 7-0ത്തിനായിരുന്നു ഇന്ത്യയുടെ വിജയം.

ബ്രിസ്ബേയ്നിലെ ഹോക്കിസെന്‍ററില്‍ നടന്ന മത്സരത്തില്‍ മൂന്നാം മിനിറ്റില്‍ ഇന്ത്യയ്ക്കുവേണ്ടി സന്ധീപ് ആണ് ആദ്യ ഗോള്‍ നേടിയത്. തുടര്‍ന്ന് പത്തൊമ്പതാം മിനിറ്റിലും അറുപതാം മിനിറ്റിലും രണ്ട് ഗോളുകള്‍ കൂടി സന്ധീപ് നേടി. ഇരുപത്തിയൊന്നാം മിനിറ്റില്‍ ശിവേന്ദ്രസിങും നാല്പതാം മിനിറ്റില്‍ തുഷാറും 42 ആം മിനിറ്റില്‍ അര്‍ജുനും 48 ആം മിനിറ്റില്‍ ഇഗ്നേസും ആ‍ണ് ബാക്കി ഗോളുകള്‍ നേടിയത്.

ബ്രിസ്ബേയ്ന്‍| WEBDUNIA|
കഴിഞ്ഞ മത്സരത്തിലും ഇന്ത്യയ്ക്കു തന്നെ ആയിരുന്നു വിജയം. ചൊവ്വാഴ്ച ഓസ്ട്രേലിയന്‍ ഡവലപ്മെന്‍റ് സ്ക്വാഡിനോടാണ് ഇന്ത്യയുടെ അടുത്ത മത്സരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :