അഭി - സല്ലു കൂടിക്കാഴ്ച ഉടന്‍

PTIPTI
അവര്‍ തമ്മില്‍ കണ്ടാല്‍ എന്തായിരിക്കും പറയുക? ഈ ചോദ്യമാണ് ഹിന്ദി സിനിമാ പ്രേക്ഷകരുടെയും സിനിമാലോകത്തിന്‍റെയും മനസില്‍ ഇപ്പോള്‍ ഉയരുന്നത്. ആരുടെ കാര്യമാണ് പറഞ്ഞു വരുന്നത് എന്നല്ലേ? അഭിഷേക് ബച്ചന്‍റെയും സല്‍മാന്‍ ഖാന്‍റെയും കാര്യം തന്നെ.

അഭിഷേകിന്‍റെ പത്നിയായ സാക്ഷാല്‍ ഐശ്വര്യ റായി ഒരുകാലത്ത് സല്‍മാന്‍റെ കാമുകിയായിരുന്നു എന്ന കാര്യം രഹസ്യമായ ഒന്നല്ല. ആ പ്രണയത്തിന്‍റെ പേരില്‍ ഉണ്ടായിട്ടുള്ള കോലാഹലങ്ങളൊന്നും ബോളിവുഡ് ഇതുവരെ മറന്നിട്ടുമില്ല. സല്‍മാന്‍ അക്കാലത്ത് ഒരു ഭ്രാന്തനെപ്പോലെയായിരുന്നുവെന്നാണ് പാപ്പരാസികള്‍ റിപ്പോര്‍ട്ട് ചെയ്തത്.

എന്തായാലും സല്‍മാനെ വിട്ട് ഐശ്വര്യ അഭിഷേകിനെ വിവാഹം കഴിച്ചു. നാളുകള്‍ ഏറെ കഴിഞ്ഞിരിക്കുന്നു. ആ സംഭവങ്ങള്‍ക്ക് ശേഷം അഭിഷേകും സല്‍മാനും പൊതുവേദികളില്‍ പോലും ഒന്നിച്ചു പ്രത്യക്ഷപ്പെടാന്‍ വിമുഖത കാട്ടിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ അവര്‍ ഒരുമിച്ച് ഒരു വേദിയില്‍ പ്രത്യക്ഷപ്പെടുകയാണ്.

നടനും സംവിധായകനുമായ ഫര്‍ഹാന്‍ അക്തര്‍ അവതരിപ്പിക്കുന്ന ഒരു ടി വി ചാറ്റ് ഷോയിലാണ് സല്‍മാന്‍ ഖാനും അഭിഷേക് ബച്ചനും ഒരേ സമയം പങ്കെടുക്കുക. ഈ മാസം 26ന് ഇരുവരും ഒന്നിച്ചുള്ള എപ്പിസോഡ് ചിത്രീകരിക്കും. മാര്‍ച്ച് മാസത്തിലാണ് ഈ എപ്പിസോഡ് ടെലിവിഷനില്‍ കാണാനാവുക.

WEBDUNIA| Last Modified വെള്ളി, 20 ഫെബ്രുവരി 2009 (12:24 IST)
എന്തായാലും ഈ ഷോ കാണാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഐശ്വര്യയെക്കുറിച്ച് ഫര്‍ഹാന്‍ ഇരുവരോടും എന്തെങ്കിലും ചോദിക്കുമോ? അങ്ങനെ ചോദിച്ചാല്‍ അവരെന്താകും മറുപടി പറയുക? അഭിഷേകും സല്‍‌മാനും തമ്മില്‍ എന്തൊക്കെ സംസാരിക്കും? ആയിരം ചോദ്യങ്ങളാണ് സിനിമാ ആസ്വാദകരുടെ മനസുകളില്‍ ഉയരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :