ഹോക്കി: ഇന്ത്യയ്ക്ക് ജയത്തോടെ തുടക്കം

ചാണ്ഡിഗഡ്| WEBDUNIA|
ചതുര്‍‌രാഷ്ട്ര പഞ്ചാബ് ഗോള്‍ഡ് കപ്പ് ഹോക്കി ടൂര്‍ണ്ണമെന്‍റില്‍ ഇന്ത്യയ്ക്ക് ജയത്തോടെ തുടക്കം. ഫ്ലഡ്‌ലൈറ്റ് സെക്ടര്‍ 42, ഹോക്കി സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന മല്‍‌സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ന്യൂസിലാന്‍ഡിനെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഈ ജയത്തോടെ ഇന്ത്യയ്ക്ക് മൂന്ന് പോയന്‍റായി.

തുടക്കം മുതലെ ഇന്ത്യന്‍ ടീം കളിയില്‍ ആധിപത്യം നിലനിര്‍ത്തി. ക്യാപ്റ്റന്‍ സന്ദീപ് സിംഗ് പതിനെട്ടാം മിനുറ്റില്‍ ആദ്യ ഗോള്‍ നേടി. അറുപത്തി ഒന്നാം മിനിറ്റില്‍ ശിവേന്ദര്‍ സിംഗ് ആണ് രണ്ടാം ഗോള്‍ നേടിയത്.

മറ്റൊരു മല്‍‌സരത്തില്‍ യൂറോപ്യന്‍ ചാമ്പ്യന്‍‌മാരായ ഹോളണ്ട് ജര്‍‌മനിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ടീക് താക്മെയും ത്യൂം ഡി നോയ്ജറുമാണ് ഹോലണ്ടിന് വേണ്ടി ഗോള്‍ നേടിയത്. ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നെങ്കിലും 42, 56 മിനുറ്റുകളില്‍ ജര്‍മ്മന്‍ ഗോള്‍ വല കുലുക്കാന്‍ ഡച്ച് ടീമിനായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :