സെബാസ്റ്റ്യന്‍ വെറ്റല്‍ തുടര്‍ച്ചയായ നാലാം കിരീടത്തിലേക്ക്

കൊറിയ| WEBDUNIA| Last Modified തിങ്കള്‍, 7 ഒക്‌ടോബര്‍ 2013 (09:30 IST)
PRO
ഫോര്‍മുല വണ്‍ സീസണില്‍ തുടര്‍ച്ചയായ നാലാം ജയത്തോടെ ജര്‍മനിയുടെ റെഡ്ബുള്‍ താരം സെബാസ്റ്റ്യന്‍ വെറ്റല്‍ തുടര്‍ച്ചയായ നാലാം കിരീടത്തിലേക്ക്.

ഇന്നലെ നടന്ന കൊറിയന്‍ ഗ്രാന്‍പ്രിയില്‍ ലോട്ടസ്‌ ഡ്രൈവര്‍മാരായ കിമി റെയ്ക്കോണനെയും റൊമെയ്ന്‍ ഗ്രോസ്ജീനെയും തോല്‍‌പ്പിച്ചാണ് വെറ്റല്‍ യോങ്ഗാമില്‍ വിജയിച്ചത്.‌ റെയ്ക്കോണന്‍ രണ്ടാം സ്ഥാനത്തെത്തിയതോടെ പോയിന്റ്‌ പട്ടികയില്‍ ഹാമില്‍ട്ടനെ മറികടന്നു മൂന്നാം സ്ഥാനത്തെത്തി.

ഗ്രോസ്ജീന്‍ മൂന്നാമനായ മല്‍സരത്തില്‍ സേബറിന്റെ നിക്കോ ഹള്‍ക്കന്‍ബര്‍ഗ്‌ നാലാമതും മെഴ്സിഡീസിന്റെ ലൂവിസ്‌ ഹാമില്‍ട്ടന്‍ അഞ്ചാം സ്ഥാനത്തും ഫെറാറിയുടെ ഫെര്‍ണാണ്ടോ അലൊന്‍സോ ആറാം സ്ഥാനത്തുമെത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :