ഉത്തരകൊറിയന്‍ കപ്പല്‍ ആയുധം കടത്തി

പാനമ സിറ്റി| WEBDUNIA|
PRO
ഉത്തരകൊറിയന്‍ കപ്പല്‍ ആയുധം കടത്തിയതായി റിപ്പോര്‍ട്ടുകള്‍. ആയുധങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ ഉത്തരകൊറിയന്‍ കപ്പല്‍ പാനമ കനാലില്‍ തടഞ്ഞതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ക്യൂബയില്‍നിന്നു കയറ്റിയ പെട്ടികളിലാണ്‌ ടാങ്ക്‌വേധ ഗ്രനേഡുകളും മറ്റും കണ്ടെത്തിയത്‌. കഴിഞ്ഞമാസം 15ന്‌ മറ്റൊരു കപ്പലില്‍നിന്നും ക്യൂബയില്‍നിന്നുള്ള ആയുധങ്ങള്‍ പിടിച്ചെടുത്തിരുന്നു.

അടുത്തിടയായി നിരവധി തവണയാണ് ക്യൂബയില്‍ നിന്ന് ആയുധങ്ങള്‍ കപ്പല്‍ വഴി കടത്തുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :