റോഡില്‍നിന്ന് വൈദ്യുതി ചാര്‍ജ്‌ ചെയ്ത് ഓടുന്ന ബസ്!

സോള്‍| WEBDUNIA|
PRO
PRO
റോഡില്‍നിന്ന് വൈദ്യുതി ചാര്‍ജ്‌ ചെയ്ത് ബസ് ഓടിക്കാനുള്ള സംവിധാനം വികസിപ്പിച്ചു. വൈദ്യുതി ബസുകള്‍ നിലവിലുണ്ടെങ്കിലും റോഡില്‍ നിന്ന് വൈദ്യുതി ചാര്‍ജ്‌ ചെയ്ത് ബസ് ഓടിക്കാനുള്ള സംവിധാനം ആദ്യമാണ്. ദക്ഷിണ കൊറിയയിലാന് ഈ സംവിധാനം വികസിപ്പിച്ചെടുത്തത്.

ഈ സംവിധാനത്തില്‍ റോഡിനടിയില്‍ സ്ഥാപിച്ചിട്ടുള്ള കേബിളില്‍നിന്ന്‌, ബസ്‌ ഓ‍ടുമ്പോഴോ നിര്‍ത്തിയിട്ടിരിക്കുമ്പോഴോ ബാറ്ററി ചാര്‍ജ്‌ ചെയ്യുന്ന രീതിയലാണ് രൂപകല്‍‌പന ചെയ്തത്. പുതിയ സംവിധാനം 12 കിലോമീറ്ററില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയിട്ടുണ്ട്. ഇത് വിജയിച്ചാല്‍ തുടരാനാണ് ദക്ഷിണ കൊറിയന്‍ അധികൃതരുടെ തീരുമാനം.

പുതിയ സാങ്കേതികവിദ്യ എസ്‌എംഎഫ്‌ഐആര്‍ (ഷേപ്പഡ് മാഗ്നെറ്റിക്‌ ഫീല്‍ഡ്‌ ഇന്‍ റെസൊണന്‍സ്‌) എന്നാണ്‌ അറിയപ്പെടുന്നത്‌. നിലവിലുള്ള വൈദ്യുതി ബസുകള്‍ക്കുള്ളത് പോലെ മുകളില്‍ ഘടിപ്പിക്കുന്ന വയറുകളോ വൈദ്യുതി സ്വീകരിക്കാന്‍ വേണ്ട പാന്റോഗ്രാഫുകളോ ഇതിന് ആവശ്യമില്ലാത്തതിനാല്‍ അപകട സാധ്യത കുറയുമെന്നാണ് വിലയിരുത്തുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :